'അപമാനകരവും ലജ്ജാകരവും': പീറ്റർ ഹൻഡ്കെയ്ക്ക് സാഹിത്യ നോബേല്‍ നല്‍കിയതിനെതിരെ പ്രതിഷേധം
ബല്‍ഗ്രേഡ്: ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്കേയ്ക്ക് 2019 ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം നല്‍കിയതിനെതിരെ അല്‍ബേനിയ, ബോസ്നിയ, കൊസാവോ എന്നിവിടങ്ങളില്‍ പ്രതിഷേധം. അന്തരിച്ച സെര്‍ബിയന്‍ കരുത്തനും മുന്‍ യൂഗോസ്ലാവ് പ്രസിഡന്റുമായിരുന്ന സ്ലോബോഡനെ പിന്തുണച്ച പീറ്റര്‍ ഹാന്കോയുടെ നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
രാഷ്ട്രതലവന്മാര് ഉള്‍പ്പടേയുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 'നൊബേല്‍ സമ്മാനം കാരണം ഛര്ദ്ദിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിട്ടില്ല' എന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ ട്വിറ്ററില്‍ കുറിച്ചത്. ഹാന്‍ഡ്കെയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അപമാനകരവും ലജ്ജാകരവുമാണെന്നായിരുന്നു ബോസ്നിയയുടെ സംയുക്ത പ്രസിഡൻസിയിലെ മുസ്ലീം അംഗം സെഫിക് ഡാഫെറോവിച്ച് പ്രതികരിച്ചത്.

1990 കളിലെ യൂഗോസ്ലാവ് യുദ്ധകാലത്ത് സെര്‍ബുകളെ പിന്തുണച്ചതിന്റെ പേരില്‍ നേരത്തേയും ഹന്ഡ്കെയ്ക്കെതിരെ വലിയ പ്രതിഷേധം നിലനിന്നിരുന്നു. 2006 ലാല്‍ സ്ലോബോഡന്‍ മിലോസെവിച്ചിന്റെ സംസ്കാര ചടങ്ങില്‍ നടത്തിയ പ്രസംഗവും വലിയ വിവാദമായി. സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊല യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ലെന്നായിരുന്നു ഹന്ഡെകയുടെ വാദം.
ഹെയിൻറിച്ച് ഹെയ്ൻ പുരസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ദേഹത്തിന്റെ പേര്, രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം നിഷേധിക്കപ്പെട്ടതും 2006ലായിരുന്നു. 2014 ഒരു പുരസ്കാര സ്വീകരിക്കാന്‍ നോർവെയിൽ എത്തിയപ്പോൾ 'ഫാഷിസ്റ്റ്' എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു ഹന്‍ഡ്കെയെ പ്രതിഷേധക്കാര്‍ സ്വീകരിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications