കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ ലംഘിച്ച് യുഎസ്സും ബ്രസീലും... ആയിരങ്ങള്‍ നിരത്തില്‍, ഉടനെ പിന്‍വലിക്കണം, കാരണം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയിലും ബ്രസീലിലും വമ്പന്‍ പ്രക്ഷോഭങ്ങള്‍. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുന്നത്. അമേരിക്കയില്‍ രോഗം കത്തിപടരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. നൂറുകണക്കിന് പേരാണ് വിവിധ നഗരങ്ങളിലാണ് യുഎസ്സിന്റെ തെരുവുകളില്‍ ഇറങ്ങിയത്. ഇവിടെ സ്റ്റേ അറ്റ് ഹോം നിയമങ്ങള്‍ ഇതോടെ ദുര്‍ബലമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് സംസ്ഥാനങ്ങളില്‍ വിപ്ലവാഹ്വാനം നടത്തിയിരുന്നു. ഇതാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. ന്യൂ ഹാംഷറില്‍ 400 പേരാണ് ഒത്ത് ചേര്‍ന്നത്. മെറിലാന്‍ഡിലെ അന്നാപോളിസില്‍ 200ലധികം പേര്‍ പ്രതിഷേധവുമായി ഇറങ്ങി.

1

ടെക്‌സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനില്‍ 250ലധികം പേരാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം പ്രതിഷേധം കൂടുതലും നടക്കുന്നത്. ന്യൂഹാംഷയര്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമാണ്. മെയ് നാലിന് മുമ്പ് സ്റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. മിന്നസോട്ട, മിഷിഗണ്‍, വിര്‍ജിനീയ എന്നിവിടങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നുണ്ട്. പ്രതിഷേധത്തിനിറങ്ങിയവര്‍ മാസ്‌കുകള്‍ ധരിക്കാനോ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാനോ തയ്യാറല്ല. ന്യൂഹാംഷയറില്‍ മാത്രം 1287 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 പേര്‍ ഇതുവരെ അവിടെ മരിച്ചു.

ബ്രസീലിലും കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ്. പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ കൊറോണ ചെറിയ രോഗം മാത്രമാണെന്ന വിലയിരുത്തലിലാണ്. ഇതിനിടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. റിയോ ഡി ജനീറോ, സാവോ പോളോ, ബ്രസീലിയ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഗവര്‍ണര്‍മാര്‍ രാജിവെക്കണമെന്ന് ഇവര്‍ പറയുന്നു. വ്യാപാരം അവസാനിച്ചത് തിരിച്ചടിയായെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബൊല്‍സൊനാരോ ാരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മാന്‍ഡേറ്റയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം നടന്നിരിക്കുന്നത്. വിപണി അടഞ്ഞ് കിടക്കുന്ന കൊറോണയേക്കാള്‍ വലിയ പ്രശ്‌നമാണെന്ന് ബൊല്‍സൊനാരോ പറയുന്നു.

ബ്രസീലിയയില്‍ വിപണി തുറക്കാനുള്ള ശ്രമവും ബൊല്‍സാനാരോ ആരംഭിച്ചിരുന്നു. ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ബൊല്‍സൊനാരോ പറഞ്ഞതിന് പിന്നാലെയാണ് നിരവധി പേര്‍ തെരുവുകളില്‍ ഇറങ്ങിയത്. ബ്രസീലില്‍ ഇതുവരെ 36500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2347 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ മരണനിരക്ക് കുറവാണെന്ന വാദമുണ്ട്. എന്നാല്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേസമയം അമേരിക്കയിലും ബ്രസീലിലും ഭരണാധികാരികള്‍ കൊറോണയെ തള്ളിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ജനങ്ങള്‍ ഇനിയും നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തുവരുമെന്നാണ് സൂചനകള്‍. ഇത് രണ്ടാം തരംഗത്തിനുള്ള സാധ്യതകളെ ഉറപ്പിക്കുന്നതാണ്.

English summary
protest against lock down in brazil and america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X