കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുദൈദയിലെ ആക്രമണത്തില്‍ സൗദിക്കെതിരെ പ്രതിഷേധം... ജനങ്ങളെ ലക്ഷ്യമിട്ടെന്ന് ആരോപണം!!

Google Oneindia Malayalam News

Recommended Video

cmsvideo
ഹുദൈദയിലെ ആക്രമണത്തില്‍ സൗദിക്കെതിരെ പ്രതിഷേധം | Oneindia Mala

സനാ: സൗദിയുടെ എണ്ണ കപ്പലുകള്‍ കഴിഞ്ഞ ദിവസം ഹൂത്തി വിമതര്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ പ്രതികാര നടപടിയുമായി സൗദി രംഗത്തെത്തിയിരുന്നു. ഹുദൈദ തുറമുഖത്തില്‍ ആക്രമണം നടത്തിയായിരുന്നു സൗദിയുടെ പകവീട്ടല്‍. എന്നാല്‍ ഇതിനെതിരെ വമ്പന്‍ പ്രതിഷേധമാണ് യമനില്‍ ഉയരുന്നത്. സൗദിയുടെ പോരാട്ടം ഭീകരര്‍ക്കെതിരെയല്ലെന്നും സാധാരണക്കാര്‍ക്കെതിരെയാണെന്നും ഹുദൈദന്‍ ജനത ആരോപിക്കുന്നത്. 55 പേരാണ് മൃഗീയമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം ഗള്‍ഫ് മേഖലയെ വലിയൊരു പ്രതിസന്ധിയെ തള്ളിയിടുന്നതാണ് ഈ ആക്രമണം. സൗദിയുടെ തിരിച്ചടി ലക്ഷ്യബോധമില്ലാത്തതാണെന്നാണ് വിമര്‍ശനം. ഹൂത്തി വിമതര്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ പോരാട്ടവുമായി മുന്നോട്ട് പോകുക മാത്രമേ വഴിയുള്ളൂ എന്ന് സൗദി പറയുന്നു. ഹൂത്തികളുമായുള്ള പോരാട്ടം നാള്‍ക്കു നാള്‍ വര്‍ധിച്ച് വരികയാണ്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയും സാമ്പത്തിക സഹായവും ഉണ്ടെന്നാണ് സൗദി ആരോപിക്കുന്നത്.

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളും

സൗദി സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിച്ചെന്നാണ് ഹുദൈദന്‍ നിവാസികള്‍ പറയുന്നത്. 55 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ചെങ്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന യെമനിലെ തുറമുഖ നഗരമാണ് ഹുദൈദ. സൗദിയുടെ വ്യോമാക്രമണം സാധാരണക്കാരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. യമന്‍ സൗദിയുടെ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള കൂട്ടക്കുരുതിയാണ് നടന്നതെന്ന് ഇവര്‍ പറയുന്നു.

കണ്ണില്‍ ചോരയില്ലാത്ത ആക്രമണം

കണ്ണില്‍ ചോരയില്ലാത്ത ആക്രമണം

നഗരത്തിലെ സുപ്രധാന ആശുപത്രിയായ അല്‍ താവ്‌റയും തിരക്കേറിയ മത്സ്യതുറമുഖവുമാണ് ഇവര്‍ ആക്രമിച്ചത്. ഇവിടെ ഹൂത്തികള്‍ ഒളിച്ചിരിപ്പില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് ആക്രമണം നടത്തിയതെന്ന ചോദ്യം ബാക്കിയാണ്. 124 പേര്‍ക്കാണ് ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. മത്സ്യത്തൊഴിലാളികളെ പോലും സൗദി വെറുതെ വിട്ടില്ല. അതേസമയം പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് അധികൃതര്‍ പോലും തയ്യാറാവുന്നില്ല. വീണ്ടും ആക്രമണം ഉണ്ടാവുമോ എന്ന് ഭയന്നിട്ടാണ് ഇത്.

ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന്നു

ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന്നു

മത്സ്യമാര്‍ക്കറ്റിലുടനീളം ശരീരഭാഗങ്ങള്‍ ചിതറി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഈ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. അതേസമയം ആക്രമണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. യുഎന്‍ സമാധാന ശ്രമങ്ങള്‍ക്ക് കരുത്തേകാന്‍ ഹുദൈദ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ആക്രമണങ്ങള്‍ കുറയ്ക്കുമെന്ന് ഹൂതികളും സൗദി-യുഎഇ സഖ്യവും ഉറപ്പുനല്‍കിയിരുന്നു. അതേസമയം ആക്രമണമൊന്നും നടത്തിയിട്ടില്ലെന്നാണ് സൗദി-യുഎഇ സഖ്യങ്ങള്‍ അവകാശപ്പെടുന്നത്.

റെഡ് ക്രോസിന്റെ സാന്നിധ്യം

റെഡ് ക്രോസിന്റെ സാന്നിധ്യം

റെഡ് ക്രോസ് പിന്തുണയ്ക്കുന്ന ആശുപത്രിയാണ് അല്‍ താവ്‌റ. ഇവിടെ രക്ഷാപ്രവര്‍ത്തനവും ആശുപത്രി സേവനങ്ങളും നടത്തുന്നത് റെഡ് ക്രോസിന്റെ നേതൃത്വത്തിലാണ്. ഇത് ക്രൂരമായ അതിക്രമമാണെന്ന് ഹൂത്തികള്‍ ആരോപിച്ചു. മരണത്തിന് അമേരിക്കയും ഉത്തരവാദികളാണെന്ന് ഹൂത്തികള്‍ പറഞ്ഞു. 2014 മുതല്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ഹുദൈദ. യെമനിലേക്ക് ഇറക്കുമതിയുടെ 70 ശതമാനവും ഈ തുറമുഖം വഴിയാണ് വരുന്നത്. പ്രത്യേക ദുരിതാശ്വാസ സംബന്ധമായ കാര്യങ്ങള്‍.

ദുരിതം തുടരുന്നു

ദുരിതം തുടരുന്നു

യെമന്‍ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമായി അറിയാം. അതേസമയം ഹുദൈദ തുറമുഖത്തിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി പോലും യെമനെ തകര്‍ക്കുന്നതാണ് ഈ ആക്രമണം. യെമനിലെ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെ ഹൂത്തികള്‍ വധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതുവരെ പതിനായിരത്തിലധികം പേര്‍ സൗദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. നിരവധി പേര്‍ പലായനവും ചെയ്തിട്ടുണ്ട്.

ബര്‍മുഡ ട്രയാംഗിളിന്റെ ചുരുളഴിഞ്ഞു... കപ്പല്‍ തകര്‍ക്കുന്നത് അജ്ഞാത ശക്തികളല്ല രാക്ഷസ തിരമാലകള്‍!!ബര്‍മുഡ ട്രയാംഗിളിന്റെ ചുരുളഴിഞ്ഞു... കപ്പല്‍ തകര്‍ക്കുന്നത് അജ്ഞാത ശക്തികളല്ല രാക്ഷസ തിരമാലകള്‍!!

കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!

English summary
protest against saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X