കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോങ്ങില്‍ രണ്ടാം ദിവസവും പ്രതിഷേധം: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു!!

Google Oneindia Malayalam News

ഹോങ്കോങ്: ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്തവളത്തിലെ സര്‍വീസ് രണ്ടാം ദിവസവും താറുമാറായി. ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഹോങ്കോങ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് അധികൃതര്‍ റദ്ദാക്കിയത്. പൊതുജന പ്രക്ഷോഭത്തോടെ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. വിമാനത്താവള അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രണ്ടാം ദിവസമാണ് ഹോങ്കോങ് വിമാനത്താവളത്തിലെ സര്‍വീസ് റദ്ദാക്കുന്നത്.

സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍

ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് യാത്രക്കാര്‍ എത്തുന്നത് ട്രോളി ഉപയോഗിച്ച് യാത്രക്കാര്‍ തടയുകയായിരുന്നു. ഇതോടെ യാണ് അധികൃതര്‍ വിമാനത്താവളത്തിന്റെ സര്‍വീസ് റദ്ദാക്കിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സര്‍വീസാണ് ആയിരത്തോളം പേരുടെ പ്രക്ഷോഭത്തോടെ പൂര്‍ണമായി തടസ്സപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മാത്രം 160ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

hongkongairport-


വിവാദ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധം ശക്തിപ്പെട്ടതോടെ നിയമം പിന്‍വലിച്ചിരുന്നു. എന്നാല്‍ ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിന്റെ രാജിയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇതിന് പുറമേ പോലീസ് ക്രൂരതയെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

English summary
Protest continues, Check -ins suspended at Hong Kong airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X