ഭരണകൂട കൊലപാതകങ്ങള്‍ക്കെതിരേ ഫിലിപ്പീന്‍സില്‍ ആയിരങ്ങളുടെ പുലര്‍ക്കാല റാലി; നേതൃത്വം നല്‍കിയത് കത്തോലിക്ക പുരോഹിതന്
മനില: മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ പേരില്‍ ആയിരക്കണക്കിനാളുകളെ വിചാരണ കൂടാതെ വെടിവച്ചുകൊല്ലുന്ന പ്രസിഡന്റ് റോഡ്രിഗോ ദുത്തെര്ത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ആയിരങ്ങള്‍ റാലി നടത്തി. കത്തോലിക്ക വിശ്വാസികളുടെ നേതൃത്വത്തിലായിരുന്നു 'ജീവനു വേണ്ടിയുള്ള യാത്ര' എന്ന പേരില്‍ പുലര്‍ച്ച സമയത്ത് റാലി നടത്തിയത്. മനിലയിലെ കര്‍ദിനാള്‍ ലൂയിസ് ആന്റോണിയോ ടാഗ്ലെ പ്രതിഷേധത്തിന് നേതൃത്വം നല്കി. മുമ്പോട്ടുള്ള വഴി ചോരയില്‍ കുതിര്‍ന്നതാണെങ്കിലും 'ജീവനു വേണ്ടിയുള്ള നടത്ത'ത്തില്‍ തങ്ങള്‍ തളരില്ലെന്ന് കര്‍ദിനാള്‍ പ്രഖ്യാപിച്ചു.
വധ ശിക്ഷ തിരിച്ചുകൊണ്ടുവരുന്നതിന് ഭരണഘടന ഭേദഗതിവരുത്താനുള്ള നീക്കത്തിനെതിരേയും റാലിയില്‍ പങ്കെടുത്തവര്‍ പ്രതിഷേധിച്ചു. 20വര്‍ഷം ഫിലിപ്പീന്‍സില്‍ സ്വേഛാധിപത്യ ഭരണം നടത്തിയ ഫെര്‍ഡിനാന്റ് മാര്‍ക്കോസിനെ 1986ലെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന്റെ വാര്‍ഷികാഘോഷ വേളയിലായിരുന്നു കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നത്.

2016ല്‍ പ്രസിഡന്റ് റോഡ്രിഗോ ദുത്തെര്ത് അധികാരമേറ്റതിനു ശേഷം മയക്കുമരുന്ന് മാഫിയക്കെതിരായ നടപടികളുടെ ഭാഗമായി 20,000ത്തിലേറെ പേര് കൊല്ലപ്പെട്ടതായി പ്രതിപക്ഷ സെനറ്റര്‍ അന്റോണിയോ ട്രില്ലാനെസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2016 ജൂലൈ ഒന്നു മുതല്‍ 2017 നവംബര്‍ 27 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചതിന് 3967 പേരെ പോലിസ് വധിച്ചതായി ഭരണകൂടം തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം സെനറ്റ് മുമ്പാകെ പറയുകയുണ്ടായി.
അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലോ കുറവോ ആവട്ടെ, പ്രസിഡന്റിന്റെ ഈ നയം തുടരുന്ന സ്ഥിതിക്ക് അതിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ രംഗത്തുവരണമെന്ന് ബിഷപ്പ് ബ്രൊഡെറിക്ക് പബില്ലോയും ആഹ്വാനം ചെയ്തു. 101 ദശലക്ഷം ജനസംഖ്യയുള്ള ഫിലിപ്പീന്‍സില്‍ 80 ശതമാനത്തിലേറെ പേരും കത്തോലിക്ക വിശ്വാസികളാണ്. പ്രസിഡന്റ് അധികാരത്തില്‍ വന്നതിനു ശേഷം അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകളാണ് സഭ കൈക്കൊള്ളുന്നത്.
അതിനിടെ, മനിലയില്‍ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും സഭാ നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള വന്‍ സംഘം 'ചെറുത്തുനില്‍പ്പ്' എന്ന പേരില്‍ പ്രതിഷേധ റാലി നടത്തി. സ്വേഛാധിപതിയായ ദുത്തെര്ത്തിനെതിരേ പൊരുതാന്‍ രാജ്യത്തെ ജനങ്ങള്‍ ശക്തരാണെന്ന് പ്രതിഷേധകര്‍ പറഞ്ഞു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications