കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകൂട കൊലപാതകങ്ങള്‍ക്കെതിരേ ഫിലിപ്പീന്‍സില്‍ ആയിരങ്ങളുടെ പുലര്‍ക്കാല റാലി; നേതൃത്വം നല്‍കിയത് കത്തോലിക്ക പുരോഹിതന്‍

  • By Desk
Google Oneindia Malayalam News

മനില: മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ പേരില്‍ ആയിരക്കണക്കിനാളുകളെ വിചാരണ കൂടാതെ വെടിവച്ചുകൊല്ലുന്ന പ്രസിഡന്റ് റോഡ്രിഗോ ദുത്തെര്‍ത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ആയിരങ്ങള്‍ റാലി നടത്തി. കത്തോലിക്ക വിശ്വാസികളുടെ നേതൃത്വത്തിലായിരുന്നു 'ജീവനു വേണ്ടിയുള്ള യാത്ര' എന്ന പേരില്‍ പുലര്‍ച്ച സമയത്ത് റാലി നടത്തിയത്. മനിലയിലെ കര്‍ദിനാള്‍ ലൂയിസ് ആന്റോണിയോ ടാഗ്ലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. മുമ്പോട്ടുള്ള വഴി ചോരയില്‍ കുതിര്‍ന്നതാണെങ്കിലും 'ജീവനു വേണ്ടിയുള്ള നടത്ത'ത്തില്‍ തങ്ങള്‍ തളരില്ലെന്ന് കര്‍ദിനാള്‍ പ്രഖ്യാപിച്ചു.

ഖത്തര്‍, സൗദി, യുഎഇ നേതാക്കള്‍ ട്രംപുമായി ചര്‍ച്ചകള്‍ നടത്തുംഖത്തര്‍, സൗദി, യുഎഇ നേതാക്കള്‍ ട്രംപുമായി ചര്‍ച്ചകള്‍ നടത്തും

വധ ശിക്ഷ തിരിച്ചുകൊണ്ടുവരുന്നതിന് ഭരണഘടന ഭേദഗതിവരുത്താനുള്ള നീക്കത്തിനെതിരേയും റാലിയില്‍ പങ്കെടുത്തവര്‍ പ്രതിഷേധിച്ചു. 20വര്‍ഷം ഫിലിപ്പീന്‍സില്‍ സ്വേഛാധിപത്യ ഭരണം നടത്തിയ ഫെര്‍ഡിനാന്റ് മാര്‍ക്കോസിനെ 1986ലെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന്റെ വാര്‍ഷികാഘോഷ വേളയിലായിരുന്നു കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി നടന്നത്.

rally

2016ല്‍ പ്രസിഡന്റ് റോഡ്രിഗോ ദുത്തെര്‍ത് അധികാരമേറ്റതിനു ശേഷം മയക്കുമരുന്ന് മാഫിയക്കെതിരായ നടപടികളുടെ ഭാഗമായി 20,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ സെനറ്റര്‍ അന്റോണിയോ ട്രില്ലാനെസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2016 ജൂലൈ ഒന്നു മുതല്‍ 2017 നവംബര്‍ 27 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചതിന് 3967 പേരെ പോലിസ് വധിച്ചതായി ഭരണകൂടം തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം സെനറ്റ് മുമ്പാകെ പറയുകയുണ്ടായി.

അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലോ കുറവോ ആവട്ടെ, പ്രസിഡന്റിന്റെ ഈ നയം തുടരുന്ന സ്ഥിതിക്ക് അതിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ രംഗത്തുവരണമെന്ന് ബിഷപ്പ് ബ്രൊഡെറിക്ക് പബില്ലോയും ആഹ്വാനം ചെയ്തു. 101 ദശലക്ഷം ജനസംഖ്യയുള്ള ഫിലിപ്പീന്‍സില്‍ 80 ശതമാനത്തിലേറെ പേരും കത്തോലിക്ക വിശ്വാസികളാണ്. പ്രസിഡന്റ് അധികാരത്തില്‍ വന്നതിനു ശേഷം അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകളാണ് സഭ കൈക്കൊള്ളുന്നത്.

അതിനിടെ, മനിലയില്‍ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും സഭാ നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള വന്‍ സംഘം 'ചെറുത്തുനില്‍പ്പ്' എന്ന പേരില്‍ പ്രതിഷേധ റാലി നടത്തി. സ്വേഛാധിപതിയായ ദുത്തെര്‍ത്തിനെതിരേ പൊരുതാന്‍ രാജ്യത്തെ ജനങ്ങള്‍ ശക്തരാണെന്ന് പ്രതിഷേധകര്‍ പറഞ്ഞു.

സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍സിറിയയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎന്‍

തെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണംതെക്കന്‍ യമനില്‍ ഇരട്ട കാര്‍ബോംബ് സ്‌ഫോടനം; 14 മരണം

English summary
Demonstrators have taken to the streets of Manila to protest Philippine President Rodrigo Duterte's drug war, which has left thousands of people dead, and to express their opposition to plans to change the Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X