കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാറിടങ്ങള്‍ ആയുധങ്ങളല്ല';ബ്രാ ധരിച്ച് തെരുവിലിറങ്ങി പ്രതിഷേധം

  • By Sruthi K M
Google Oneindia Malayalam News

ഹോങ്കോങ്: തെരുവുകളില്‍ പ്രക്ഷോഭം ആളിപ്പടര്‍ത്തിയ കുടവിപ്ലവത്തിനുശേഷം ഹോങ്കോങ് മറ്റൊരു വ്യത്യസ്ത സമരത്തിന് സാക്ഷിയായി. ' മാറിടങ്ങള്‍ ആയുധങ്ങളല്ല ' എന്ന മുദ്രവാക്യവുമായി ഒരുപറ്റം യുവാക്കള്‍ ബ്രാ ധരിച്ച് തെരുവിലിറങ്ങിയിരിക്കുകയാണ്.

നേരത്തെ സമരം നടത്തി പോലീസുകാരനില്‍ നിന്ന് അപമാനമേറ്റ യുവതിയെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു സമരത്തില്‍ യുവാക്കള്‍ അണിനിരന്നിരിക്കുന്നത്. വ്യത്യസ്ത വര്‍ണ്ണത്തിലുള്ള ബ്രാ ധരിച്ച് ഒട്ടേറെ യുവാക്കള്‍ സമരത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രതിഷേധം

പ്രതിഷേധം

നേരത്തെ ഹോങ്കോങ്ങില്‍ ഒരു സമരത്തില്‍ പങ്കെടുത്ത എംഗ് ലായ് യിംഗ് എന്ന യുവതിയെ പോലീസ് അപമാനിക്കുകയുണ്ടായി. തന്റെ മാറിടത്തില്‍ പൊലീസുകാരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

പോലീസുകാരന്റെ വാദം ഇങ്ങനെ..

പോലീസുകാരന്റെ വാദം ഇങ്ങനെ..

സമരത്തിനിടയില്‍ നിന്ന് യുവതിയെ പിടിച്ചുമാറ്റുന്നതിനിടെ അറിയാതെ സ്പര്‍ശിച്ചതാണെന്നായിരുന്നു പോലീസുകാരന്‍ കോടതിയില്‍ പറഞ്ഞത്. യുവതി അവരുടെ മാറിടം കൊണ്ട് തന്നെ ഇടിച്ചുവെന്നും പോലീസുകാരന്‍ പറഞ്ഞു.

കോടതി എന്തു നടപടി സ്വീകരിച്ചു?

കോടതി എന്തു നടപടി സ്വീകരിച്ചു?

പോലീസുകാരന്റെ വാദം കോടതി അംഗികരിക്കുകയാണ് ഉണ്ടായത്. പരാതിയുമായി ചെന്ന യുവതിക്ക് ലഭിച്ചത് ശിക്ഷയാണ്. യുവതിയെ മൂന്നു മാസവും 15 ദിവസവും ജയിലിലടയ്ക്കുകയും ചെയ്തു.

മാറിടങ്ങള്‍ ആയുധങ്ങളല്ല

മാറിടങ്ങള്‍ ആയുധങ്ങളല്ല

കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുവാക്കള്‍ ഇത്തരമൊരു സമരം നടത്തുന്നത്. മാറിടങ്ങള്‍ ആയുധങ്ങളല്ല എന്ന മുദ്രവാക്യവുമായി ഒരുപറ്റം യുവാക്കള്‍ ബ്രാ ധരിച്ച് തെരുവിലിറങ്ങിയിരിക്കുകയാണ്.

സംഘര്‍ഷം

സംഘര്‍ഷം

വ്യത്യസ്ത വര്‍ണങ്ങളിലുള്ള ബ്രാ ധരിച്ചാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. വാന്‍ ചായിലെ പോലീസ് ആസ്ഥാനത്തിന് മുന്നിലാണ് യുവാക്കള്‍ പ്രതിഷേധിച്ചത്. സമരം പോലീസുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി.

English summary
Bra-wearing men and women stage a protest in Hong Kong after a woman is jailed for assaulting a police officer with her breast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X