കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രമ്പിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ റാലി; അരിസോണയില്‍ റോഡ് ഉപരോധിച്ചു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെതിരെ പ്രതിഷേധം ശക്തം. ന്യൂയോര്‍ക്കില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. കോസ്‌മോ പൊളിറ്റന്‍ ആന്‍റി ഫാസിസ്റ്റ് എന്ന സംഘടനയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

പ്രതിഷേധക്കാര്‍ അരിസോണില്‍ റോഡ് ഉപരോധിച്ചു. മാന്‍ഹട്ടനിസലെ കൊളംബസ് സര്‍ക്കിളിലും പ്രതിഷേധം നടനേനു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വംശവെറിയനും സ്വവര്‍ഗാനുരാഗ വിരുദ്ധനുമായ ട്രമ്പ് തുലയട്ടെ എന്നെഴുതിയ പോസ്റ്ററുകളുമെടുത്താണ് പ്രതിഷേധം നടന്നത്.

Donald trump

ട്രമ്പിനെ നാടുകടത്തുക, ട്രമ്പിനു ചുറ്റും മതില്‍ കെട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും പ്രതിഷേധത്തില്‍ പ്രത്യക്ഷപ്പെട്ടു. കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു. അതിനെതിരെയുള്ള മറുപടിയാണ് പോസ്റ്ററുകള്‍.

25,000 അഭയാര്‍ത്ഥികളെ ഏറ്റെടുത്ത് ട്രമ്പിനെ ഒഴിവാക്കണമെന്നും പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു. മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ പ്രസ്താവനകളിലൂടെ ട്രമ്പ് വിവാദ നായകനായിരുന്നു. മുസ്ലീങ്ങളെ നാടുകടത്തണമെന്ന് ട്രമ്പിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു

English summary
Donald Trump’s rally in the Phoenix suburbs on Saturday was briefly delayed as dozens of protesters carrying signs that denounced racism blocked an Arizona highway leading to the rally site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X