കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ ബസറയില്‍ ജനകീയ പ്രതിഷേധം ആളിക്കത്തുന്നു; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീവച്ചു

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: തെക്കന്‍ ഇറാഖിലെ എണ്ണ സമ്പന്ന പ്രവിശ്യയായ ബസറയില്‍ സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ തുടരുന്ന പ്രതിഷേധം കൂടുതല്‍ രൂക്ഷമായി. പ്രാദേശിക സര്‍ക്കാര്‍ ആസ്ഥാനം ഉള്‍പ്പെടെ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസുകളും മറ്റു കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സംഭവത്തെ തുടര്‍ന്ന് രണ്ട് പ്രതിഷേധകര്‍ മരിച്ചു. ഇതോടെ സപ്തംബര്‍ മൂന്നിന് ശക്തിയാര്‍ജ്ജിച്ച പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ മരിച്ചവരുടെ എണ്ണം 11 ആയതായി ഇറാഖ് ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ അറിയിച്ചു.

<strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!</strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

ഓഫീസ് കെട്ടിടത്തില്‍ നിന്ന് തീപ്പൊള്ളലേറ്റാണ് ഒരാള്‍ മരണപ്പെട്ടത്. ഔദ്യോഗിക ടെലിവിഷനായ ഇറാഖിയ ടിവിയുടെയും ഓഫീസുകളും ഭരണകക്ഷിയായ ദഅ്‌വ പാര്‍ട്ടി, സുപ്രിം ഇസ്ലാമിക് കൗണ്‍സില്‍, ബദര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിവയുടെ ആസ്ഥാനവുങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചു. ബസറയിലെ പ്രശ്‌നങ്ങളും പരിഹാരവും നിലവിലെ സാഹചര്യവും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

Basra

തെക്കന്‍ ഇറാഖിലെ ബസറയില്‍ ജൂലൈയിലുണ്ടായ കുടിവെള്ള മലിനീകരണത്തെ തുടര്‍ന്ന് 30,000ത്തോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇതുകൂടാതെ തൊഴിലില്ലായ്മ, പൊതുസേവനങ്ങളുടെയും വൈദ്യുതിയുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളില്ലായ്മ തുടങ്ങിയവയും പ്രതിഷേധത്തിന് കാരണങ്ങളായിട്ടുണ്ട്.

ശിയാ സായുധ സംഘങ്ങളായ അസാഹിബ് അഹല്‍ അല്‍ ഹഖ്, ഹിക്മ മൂവ്‌മെന്റ് തുടങ്ങിയവയുടെ കാര്യാലയവും പ്രതിഷേധക്കാര്‍ ആക്രമിച്ചു. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധകര്‍ക്കു നേരെ വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേതെന്നും പ്രതിഷേധം ആളിപ്പടരാന്‍ അതാണ് കാരണമെന്നും പ്രതിഷേധകര്‍ പറഞ്ഞു.

മെയ് മാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തായ ഭൂരിപക്ഷമില്ലാത്തതു കാരണം സര്‍ക്കാര്‍ രൂപീകരണത്തിലുള്ള ശ്രമങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം പുകയുന്നത്. അതിനിടെ, ബഗ്ദാദിലെ ഭരണസിരാകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍ സോണില്‍ മൂന്ന് മോര്‍ട്ടാറുകള്‍ പതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഗ്രീന്‍ സോണില്‍ ഇത്തരമൊരു ആക്രമണമുണ്ടാവുന്നത്.

English summary
Protesters torch government buildings in Basra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X