കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കുകളുമായി തെരുവിലിറങ്ങി ജനങ്ങള്‍...ലോക്ഡൗണ്‍ വേണ്ട, യുഎസ്സില്‍ ഭയം, മിണ്ടാതെ ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ലോക്ഡൗണിനെതിരെയുള്ള പ്രതിഷേധം കടുത്ത രീതിയിലേക്ക്. നൂറുകണക്കിന് പ്രതിഷേധക്കാര്‍ തോക്കുമായിട്ടാണ് മിഷിഗണില്‍ ഇറങ്ങിയത്. തലസ്ഥാന നഗരിയായ ലാന്‍സിംഗിലായിരുന്നു ഇവരുടെ പ്രകോപന പ്രതിഷേധ പ്രകടനം. ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്‌മെര്‍ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതിനെതിരെയാണ് ഇവരുടെ അപകടകരമായ പ്രതിഷേധം നടന്നത്. നേരത്തെ ട്രംപിന്റെ പ്രകോപനപരമായ പ്രസംഗം ഇവര്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു പ്രകടത്തിനെതിരെ ഒരു വാക്ക് പോലും ട്രംപ് പറഞ്ഞിട്ടില്ല. ഇതുവരെ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നതിനേക്കാള്‍ വലിയ പ്രതിഷേധമാണ് മിഷിഗണില്‍ നടക്കുന്നത്.

1

മിഷിഗണില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ തന്നെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇത് നടന്നിട്ടില്ല. അംഗങ്ങളെല്ലാം ഇതിനെ എതിര്‍ത്തിരിക്കുകയാണ്. ഇതിനിടെയാണ് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്. ഇവര്‍ മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇവര്‍ സഭാ ചേമ്പറിലേക്ക് കടക്കാനും ശ്രമിച്ചിരുന്നു. കടത്തിവിടാന്‍ പോലീസിനോട് അലറി വിളിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാറില്ല. പോലീസ് വളരെ കഷ്ടപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്. അതേസമയം സെനറ്റിനകത്തിലേക്ക് ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ ആളുകള്‍ കുറവാണ്. തോക്കുകള്‍ ഉപയോഗിക്കാന്‍ മിഷിഗണില്‍ അനുവാദമുണ്ട്. അതാണ് പ്രതിഷേധക്കാര്‍ മുതലെടുത്തത്.

ഏപ്രില്‍ 15 മുതല്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും വലിയ പ്രക്ഷോഭമാണ് മിഷിഗണില്‍ നടന്നത്. അതേസമയം രണ്ടാം കൊറോണ വൈറസ് തരംഗത്തിന് ഇത് വഴിയൊരുക്കുമെന്നാണ് സൂചന. അതേസമയം മിഷിഗണിലെ പ്രതിഷേധങ്ങള്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നത് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഈ ശ്രമം. ഗവര്‍ണര്‍ വിറ്റ്‌മെര്‍, നമ്മുടെ സംസ്ഥാനം കൊറോണയെ മറികടന്നു കഴിഞ്ഞു. ലോക്ഡൗണ്‍ പിന്‍വലിക്കൂ. വിപണി തുറക്കൂ, എല്ലാവര്‍ക്കും ജോലി ലഭിക്കട്ടെ എന്നാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് ഡെറ്റ്‌മെര്‍ പരസ്യമായി പറഞ്ഞത്. ഇയാള്‍ യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നത്.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

ഗവര്‍ണറുടെ സ്‌റ്റേ അറ്റ് ഹോം നടപടികള്‍ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മിഷിഗണിലെ ഗ്രാമീണ മേഖലയില്‍ പ്രതിഷേധം അലയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സമ്പദ് ഘടനയെ തകര്‍ത്തെന്നാണ് പ്രധാന വാദം. ഡിട്രോയിറ്റ് മേഖലയിലാണ് കൂടുതല്‍ മരണം നടക്കുന്നതെന്നും ഇവര്‍ വാദിക്കുന്നു. അതേസമയം മിഷിഗണിലാണ് ഏറ്റവും ശക്തമായ ലോക്ഡൗണ്‍ നടപടികള്‍ ഉള്ളത്. മെയ് 15 വരെയാണ് ഇത് തുടരുക. എന്നാല്‍ നിയമസഭാ അംഗങ്ങളായ റിപബ്ലിക്കന്‍മാര്‍ ഇത് മാറ്റണമെന്ന വാശിയിലാണ്. എന്നാല്‍ നിയന്ത്രണങ്ങളോടെ വിപണി തുറക്കാമെന്നാണ് ഗവര്‍ണറുടെ തീരുമാനം. ജോര്‍ജിയ, ഒക്ലഹോമ, അലാസ്‌ക, സൗത്ത് കരോലിന, ഒഹായോ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു.

English summary
protesters with guns demand end of lockdown in michigan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X