കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധക്കളമായി ഹോങ്കോംഗ്.... ചൈനയുടെ സുരക്ഷാ നിയമത്തിനെതിരെ പ്രക്ഷോഭം, കണ്ണീര്‍വാതകം പ്രയോഗിച്ചു!!

Google Oneindia Malayalam News

ബെയ്ജിംഗ്: ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വമ്പന്‍ പ്രക്ഷോഭം. ആയിരങ്ങളാണ് പ്രതിഷേധത്തിനായി തെരുവില്‍ ഇറങ്ങിയത്. ചൈനയുടെ വിവാദ നിയമത്തിനെതിരെ ആദ്യത്തെ പ്രക്ഷോഭം കൂടിയാണിത്. ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ചൈനയുടെ നീക്കം കൂടിയാണ് ഈ നിയമം. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ ഹോങ്കോംഗ് പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. ഇവരെ പിരിച്ചുവിടാനാണെന്ന് പോലീസ് പറയുന്നു. കോസ് വേ ബേയിലും വാന്‍ ചായ് ജില്ലയിലും പ്രക്ഷോഭങ്ങള്‍ കടുത്ത രീതിയിലാണ് നടന്നത്.

1

അമേരിക്ക അടക്കമുള്ളവര്‍ ചൈനയുടെ നീക്കത്തിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. പുതിയ സുരക്ഷാ നിയമം കൊണ്ടുവന്നാല്‍ ചൈനയ്‌ക്കെതിരെ നടപടികള്‍ കടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോങ്കോംഗിന് നല്‍കി വരുന്ന ഇളവുകള്‍ എല്ലാം പിന്‍വലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ചൈന കൂടുതല്‍ അധികാരം ഹോങ്കോംഗില്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഹോങ്കോംഗില്‍ പ്രക്ഷോഭം കനത്തിരിക്കുകയാണ്. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണിത്. സര്‍ക്കാരില്‍ നിന്ന് അഞ്ച് കാര്യങ്ങളില്‍ ഉറപ്പുകളാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇവര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാനും നോക്കി.

കഴിഞ്ഞ വര്‍ഷം പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കോസ് വേ ബേയില്‍ പോലീസ് വലിയൊരു ടീമിനെ തന്നെ വിന്യസിച്ചിരുന്നു. വാന്‍ ചായിലാണ് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതോടെയാണ് പോലീസ് കടുത്ത രീതിയിലേക്ക് കടന്നത്. നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമം കാറ്റില്‍ പറത്തിയായിരുന്നു പ്രതിഷേധം നടന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന ഹോങ്കോംഗ് പോലീസ് നിര്‍ദേശവും പ്രതിഷേധക്കാര്‍ തള്ളി.

ചൈനയുടെ പുതിയ നിയമത്തില്‍ രാജ്യദ്രോഹമെന്ന് മുദ്രകുത്തപ്പെടുന്ന പ്രക്ഷോഭങ്ങള്‍, തടയുവാന്‍ ചൈനയ്ക്ക് അധികാരമുണ്ടാവും. 2019ല്‍ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാമെന്ന പുതിയ നിയമത്തിനെതിരെ വന്ന പ്രക്ഷോഭങ്ങളാണ് ചൈനയെ പുതിയ സുരക്ഷാ നിയമത്തിനായി പ്രേരിപ്പിച്ചത്. ഈ നിയമം വന്നാല്‍ ഹോങ്കോംഗില്‍ ചൈനയ്ക്ക് നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടാവും. ചൈനയില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള നിയമമാണ് ഹോങ്കോംഗില്‍ ഉള്ളത്. കൂടുതല്‍ സ്വാതന്ത്ര്യം ഇവര്‍ക്ക് നല്‍കുന്നുണ്ട്. കൂടുതല്‍ അധികാരം നേടുന്നതിനായുള്ള ഷി ജിന്‍പിംഗിന്റെ നീക്കം കൂടിയാണിത്. ഹോങ്കോംഗിന് നിയമപരമായി കൂടുതല്‍ ശക്തിപകരുന്നതാണ് നിയമമെന്ന് ചൈന പറയുന്നു.

റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!

English summary
protests erupts in hong kong after china announces new security law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X