കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദ അവസാനിപ്പിയ്ക്കണം, ഷാര്‍ലി ഹെബ്ദോയ്ക്കെതിരെ പ്രതിഷേധം

  • By Meera Balan
Google Oneindia Malayalam News

കാബൂള്‍: ഫ്രഞ്ച് വിവാദ മാഗസിന്‍ ഷാര്‍ലി ഹെബ്‌ദോയ്‌ക്കെതിരെ ലോക വ്യാപകമായി പ്രതിഷേധം. പാകിസ്താന്‍, അഫഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് അതി രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഷാര്‍ലി ഹെബ്ദോയിലെ തീവ്രവാദി ആക്രമണത്തിന് പിന്നാലെ മാഗസിന്‍ മുഹമ്മദ് നബിയെ അപമാനിയ്ക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണൂകള്‍ വരയ്ക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.

പാകിസ്താനിലെ ലാഹോറിലാണ് പ്രതിഷേധക്കാര്‍ ഒത്തു ചേര്‍ന്നത്. അഫ്ഗാനിസ്ഥാനിലെ കാബൂളിലും പ്രതിഷേധക്കാര്‍ എത്തി. വ്യാഴാഴ്ചയാണ് പ്രതിഷേധങ്ങള്‍ നടന്നത്. ഫ്രാന്‍സും ഷാര്‍ലി ഹെബ്ദോയും മനുഷ്യത്വപരമല്ലാതെ പെരുമാറുന്നു എന്നാണ് ആരോപണം.

Muslim

മുസ്ലിങ്ങളാണ് ലോകത്തിന്‍രെ പലയിടത്തും മാഗസിനെതിരെ പ്രതിഷേധം നടത്തുന്നത്. ഫ്രാന്‍സ് വീണ്ടും തീവ്രവാദി ആക്രമണങ്ങള്‍ക്ക് വേദിയാകാനിടയുണ്ടെന്നാണ് ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. താബിബാന്‍ ഉള്‍പ്പെടയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തമായ രാജ്യങ്ങളിലും പ്രതിഷേധം നടക്കുന്നതിനാല്‍ ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല. യെമനിലെ അല്‍ഖ്വയ്ദ ഘടകമാണ് ഷാര്‍ലി ഹെബ്ദോയില്‍ ആക്രമണം നടത്തിയത്.

English summary
Worldwide protests continue against the French magazine Charlie Hebdo’s publication of a blasphemous cartoon of Islam's Prophet Muhammad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X