ഇങ്ങനെയും ക്രൂരത ആകാമോ!!! ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ പീഡിപ്പിച്ച് ചുട്ടുകൊന്നു
ഇസ്താംബുള്‍: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ലൈംഗിക തൊഴിലാളിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു. ഹാന്‍ഡെ കദീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം ഇസ്താംബുളിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
22 കാരിയായ ട്രാന്‍സ് വുമണിന്റെ മരണംരാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയായിക്കിയിട്ടുണ്ട്. രാജ്യത്തെ എല്‍ജിബിടി വിഭാഗത്തെ സംരക്ഷിക്കാനുള്ള ആഹ്വാനവും പ്രതിഷേധത്തിനൊപ്പം ഉയര്‍ന്നുവരുന്നുണ്ട്. ലൈംഗിക തൊഴിളായായ ഹാന്‍ഡെയെ ഒടുവില്‍ കണ്ടത് ഒരു സുഹൃത്തിനൊപ്പമായിരുന്നു.

സംഭവത്തോടെ തുര്‍ക്കിയിലെ എല്‍ജിബിടി സമൂഹം #HandeKadereSesVer എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് നീതി ലഭിക്കുന്നതിനായി പ്രചരണം ആരംഭിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗിയായ സിറിയന്‍ അഭയാര്‍ത്ഥി മുഹമ്മദ് വിസാം സങ്കരി യുവാവ് കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഹാന്‍ഡെയുടെ മരണം. ഭിന്നലിംഗക്കാര്‍ക്ക് നിയമപരമായി അംഗീകാരം നല്‍കാത്ത തുര്‍ക്കി ഇവര്‍ക്ക് സംരക്ഷണവും നല്‍കുന്നില്ല. സംഭവത്തെ തുടര്‍ന്ന് കദീറിന്റെ പങ്കാളി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ലോകവ്യാപകമായി സംഭവത്തിനെതിരെ ഭിന്നലിംഗക്കാര്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications