കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെന്‍സസ് പിരീഡില്‍ നാപ്കിന്‍ വെക്കാതെ പെണ്‍കുട്ടിയുടെ മാരത്തോണ്‍ ഓട്ടം

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: മെന്‍സസ് ആയിക്കഴിഞ്ഞാല്‍ മിക്ക പെണ്‍കുട്ടികള്‍ക്കും ഭയമാണ്. പൊതുസ്ഥലത്തുപോകാനും, ആള്‍ക്കൂട്ടത്തിനിടയില്‍ നടക്കാനും, ഓടാനും ചാടാനുമൊക്കെ അക്കാലയളവില്‍ അവര്‍ മടിക്കുന്നു. എന്നാല്‍, മെന്‍സസ് എന്നാല്‍ സ്ത്രീകളുടെ അഭിമാനമാണെന്ന് ഉയര്‍ത്തിക്കാട്ടി ലണ്ടന്‍ മാരത്തണില്‍ ഒരു പെണ്‍കുട്ടി നടത്തിയ ഓട്ടം അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു.

ഇന്ത്യന്‍ വംശജയായ കിരണ്‍ ഗാന്ധിയാണ് മെന്‍സസ് പിരീഡില്‍ മാരത്തണില്‍ ഓടി ശ്രദ്ധയാകര്‍ഷിച്ചത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം നേടിയ ഇരുപത്തിയാറുകാരിയാണ് കിരണ്‍. പെണ്‍കുട്ടികള്‍ മെന്‍സസ് ആകുമ്പോള്‍ ഒതുങ്ങിക്കൂടേണ്ടതില്ലെന്നും അവര്‍ക്ക് അവരുടേതായ ഏതു മേഖലയിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുമെന്നും തെളിയിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് അവര്‍ പറഞ്ഞു.

marathon-race

സാനിറ്ററി നാപികിന്‍ പോലും ഉപയോഗിക്കാതെയായിരുന്നു കിരണിന്റെ ഓട്ടം. അതുകൊണ്ടുതന്നെ ഓട്ടത്തിനിടയില്‍ അവരുടെ മെന്‍സസ് രക്തം ലഗ്ഗിന്‍സിന് മുകളിലായി തെളിഞ്ഞുകാണാമായിരുന്നു. എന്നാല്‍, അതൊന്നും കിരണനെ ഒട്ടും നാണക്കേടിലാക്കിയില്ല. അവര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ അതേ വേഷത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

സുഹൃത്തുക്കളും കുടുംബവുമെല്ലാം ഇക്കാര്യത്തില്‍ കിരണിന് പിന്തുണയേകി. നാലുമണിക്കൂര്‍ 49 മിനിറ്റ് 11 സെക്കന്റ് എടുത്താണ് അവര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. ഓട്ടത്തിന്റെ ഒരു ഘട്ടത്തിലും മെന്‍സസ് തന്നെ അലട്ടിയില്ലെന്ന് അവര്‍ പറഞ്ഞു. പരമ്പരാഗത ചിട്ടകളില്‍ നിന്നും മാറി മെന്‍സസ് പിരീഡില്‍ നമ്മള്‍ തീരുമാനിക്കുന്നത് നടപ്പാക്കാന്‍ നമുക്ക് കഴിയണമെന്ന് കിരണണ്‍ സ്ത്രീകളോട് ആഹ്വാനം ചെയ്തു.

English summary
Proud of periods; Woman runs marathon without a tampon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X