Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെടുമെന്ന് അഭ്യൂഹം; പാകിസ്താന്‍ കലങ്ങിമറിയുന്നു, അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെടുമെന്ന് പ്രചാരണം. ഇസ്ലാമാബാദില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ റാലി നടത്താന്‍ തീരുമാനിക്കുകയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തിരുന്നു. റാലി സംഘര്‍ഷത്തില്‍ മുങ്ങിയ പിന്നാലെ ഇമ്രാന്‍ ഖാന്‍ പെഷാവറിലേക്ക് മടങ്ങി. ഇമ്രാന്‍ ഖാനെതിരെ ഇസ്ലാമാബാദിലെ 12ഓളം പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടുമെന്ന സാധ്യത വന്നതോടെ ഇമ്രാന്‍ ഖാന്‍ പെഷാവര്‍ ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് തടയുകയും ചെയ്തു. ജൂണ്‍ 25 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.

i

അതിനിടെ പാര്‍ട്ടിയുടെ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലെ ബാനി ഗാലയിലെ വസതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ വച്ച് കൊല്ലപ്പെട്ടേക്കുമെന്നാണ് ഒരു പ്രചാരണം. ഇതേ തുടര്‍ന്ന് ഇസ്ലാമാബാദില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. യോഗത്തിന് അധ്യക്ഷത വഹിക്കാന്‍ ഇമ്രാന്‍ ഖാന്‍ എത്തുമെന്ന് മുന്‍ ആഭ്യന്തര മന്ത്രി ശൈഖ് റഷീദ് പറഞ്ഞു. ഇമ്രാന്‍ ഖാന്‍ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായി ഷഹ്ബാസ് ഗില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്മിറ്റി അംഗങ്ങള്‍ ബാനി വാലയില്‍ എത്തി തുടങ്ങിയെന്ന് മുന്‍ മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

ഇമ്രാന്‍ ഖാന്‍ എത്തുമെന്നും കൊല്ലപ്പെടുമെന്നും പ്രചാരണമുണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഇസ്ലാമാബാദില്‍. ഇമ്രാന്‍ ഖാന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി റാണ സനാഉല്ല പ്രതികരിച്ചു. കോടതി അറസ്റ്റ് തടഞ്ഞ സമയ പരിധി കഴിഞ്ഞാല്‍ ഇമ്രാന്‍ ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് സനാഉല്ല പറയുന്നത്. രാജ്യത്തെ ആഭ്യന്തര മന്ത്രി തന്നെ ഇത്തരത്തില്‍ പ്രതികരിച്ചതോടെ ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് യാത്ര ഒഴിവാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അതേസമയം, ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായാല്‍ ഇസ്ലാമാബാദ് സംഘര്‍ഷത്തില്‍ മുങ്ങുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ഥി വിഭാഗം അണികളും ബാനി ഗാലയില്‍ തമ്പടിച്ചിരിക്കുകയാണ്. പോലീസ് നടപടിയുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ എത്ര പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട് എന്ന് നേതാക്കള്‍ പറഞ്ഞില്ല. ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ട് എന്ന പ്രചാരണം സര്‍ക്കാര്‍ അനാവശ്യമായി നടത്തുകയാണെന്നും ഇമ്രാനെ അറസ്റ്റ് ചെയ്യാനാണ് ഈ നീക്കങ്ങളെന്നും പിടിഐ നേതാക്കള്‍ പറയുന്നു. പ്രധാനമന്ത്രി പദം നഷ്ടമായ ശേഷം പാകിസ്താന്‍ മുസ്ലിം ലീഗിനെതിരെ ശക്തമായ പ്രചാരണം നടത്തിവരികയാണ് ഇമ്രാന്‍ ഖാന്‍. രാജ്യം അമേരിക്കക്ക് അടിയറ വെച്ചുവെന്നും സാമ്പത്തികമായി തകരുകയാണെന്നുമാണ് ഇമ്രാന്റെ പ്രധാന പ്രചാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+