കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ഉപരോധത്തിനെതിരായ ട്വീറ്റ്: അറസ്റ്റിലായ മതപണ്ഡിതന് വധശിക്ഷ നല്‍കണമെന്ന് സൗദി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അറസ്റ്റിലായ മതപണ്ഡിതന് വധശിക്ഷ നല്‍കണമെന്ന് സൗദി

റിയാദ്: ഖത്തര്‍ ഉപരോധത്തിനെതിരായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ അറസ്റ്റിലായ സൗദിയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സല്‍മാന്‍ അല്‍ ഔദയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍. യുഎന്‍ പരിഷ്‌ക്കരണവാദിയെന്ന വിശേഷിപ്പിച്ച ഔദ കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ അറസ്റ്റിലായത്.

ഖത്തര്‍ ഉപരോധത്തിനെതിരെ ട്വീറ്റ്

ഖത്തര്‍ ഉപരോധത്തിനെതിരെ ട്വീറ്റ്

കഴിഞ്ഞ വര്‍ഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ കൂടി ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമര്‍ശിക്കുന്ന രീതിയില്‍ ട്വിറ്ററില്‍ അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഔദ അറസ്റ്റിലായത്.

ദൈവം യോജിപ്പുണ്ടാക്കട്ടെ

ദൈവം യോജിപ്പുണ്ടാക്കട്ടെ

ജനതയുടെ നന്‍മയ്ക്കായി അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ ദൈവം യോജിപ്പ് പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ഥനയായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഖത്തര്‍ ഉപരോധത്തിന്റെ ഉടനെയായിരുന്നു ട്വീറ്റ് എന്നതിനാല്‍ ഉപരോധത്തിനെതിരായ വിമര്‍ശനമായും ഖത്തര്‍ അനുകൂല പ്രസ്താവനയായും ട്വീറ്റ് വിലയിരുത്തപ്പെടുകയായിരുന്നു. 1.4 കോടി ഫോളോവേഴ്‌സ് ഉള്ള അക്കൗ ണ്ടാണ് ഔദയുടേത്.

37 കുറ്റങ്ങള്‍

37 കുറ്റങ്ങള്‍


ഖത്തറിനെതിരായ ഉപരോധത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത് ഉള്‍പ്പെടെ 37 കുറ്റങ്ങളാണ് ഔദയ്‌ക്കെതിരേ പ്രൊസിക്യൂഷന്‍ ചുമത്തിയിരിക്കുന്നതെന്ന് പ്രാദേശിക ദിനപ്പത്രം ഉക്കാസ് റിപ്പോര്‍ട്ട് ചെയ്തു. ഭരണാധികാരികള്‍ക്കെതിരേ ആളുകളെ തിരിച്ചുവിട്ടു, ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കി തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരായ മറ്റു പ്രധാന ആരോപണങ്ങള്‍.

 വിമര്‍ശനവുമായി ആംനെസ്റ്റി

വിമര്‍ശനവുമായി ആംനെസ്റ്റി

ഔദയ്‌ക്കെതിരേ വധശിക്ഷ വേണമെന്ന ആവശ്യം സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ ഉന്നയിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഭീതിജനകമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സൗദി പ്രതിനിധി ദാന അഹ്മദ് അഭിപ്രായപ്പെട്ടു. സമാധാനപരമായ അഭിപ്രായപ്രകടനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും വധശിക്ഷ നല്‍കുമെന്ന് പറയുന്നത് രാജ്യത്തെ ഭീകരാവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.

English summary
Public prosecutors in Saudi Arabia are seeking the death penalty against scholar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X