കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കെതിരായ ക്രൂരത പുറത്ത് കൊണ്ടുവന്ന ഇന്ത്യന്‍ വംശജയ്ക്ക് പുലിസ്റ്റര്‍ പുരസ്കാരം

Google Oneindia Malayalam News

ലണ്ടന്‍: തടങ്കലില്‍ പാര്‍പ്പിക്കുന്നത് ഉള്‍പ്പടെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജയായ മാധ്യമപ്രവര്‍ത്തക മേഘ രാജഗോപാലിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്സർ പുരസ്‌കാരം. കെട്ടിടങ്ങളുടെ ഫോറൻസിക് വിശകലനത്തിൽ സ്പെഷ്യലിസ്റ്റായ അലിസൺ കില്ലിങ്, പ്രോഗ്രാമർ ക്രിസ്റ്റോ ബുഷ്ചെക്ക് എന്നിവരുടെ സഹായത്തോടെയായിരുന്നു ബസ് ഫീഡ് ന്യൂസിലെ മാധ്യമ പ്രവർത്തകയായ മേഘ അവാര്‍ഡിന് അര്‍ഹമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ഉയ്ഗുര്‍ മുസ്ലിങ്ങളെ 2017ല്‍ ചൈന തടവിലാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു മേഘ തയ്യാറാക്കിയത്. റിപ്പോര്‍ട്ടിനായി ആയിരക്കണക്കിന് സാറ്റ്ലൈറ്റ് ചിത്രങ്ങളായിരുന്നു പരിശോധിച്ചത്. ഖസാക്കിസ്ഥാനിലെത്തി തടങ്കല്‍ പാളയങ്ങളില്‍ കഴിയേണ്ടിവന്നവരുടെ അനുഭവങ്ങളും മേഘ റിപ്പോര്‍ട്ടായായി പ്രസിദ്ധീകരിച്ചിരുന്നു.

untitleddesign

നീല്‍ ബേദി, കാതലീന്‍ മെക്‌ഗ്രോറി എന്നിവര്‍ക്കൊപ്പമാണ് മേഘാ രാജഗോപാല്‍ പുരസ്‌കാരം പങ്കുവച്ചത്. ഇന്ത്യൻ വംശജനായ നീൽ ബേഡിക്ക് പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. ഭാവിയിൽ കുറ്റവാളികളാകാൻ സാധ്യതയുളളവരെ കണ്ടെത്തി നിരീക്ഷിക്കുന്നതിനായി പോലീസ് തയ്യാറാക്കിയ കംപ്യൂട്ടര്‍ മോഡലിങ് സംവിധാനത്തെപ്പറ്റിയായിരുന്നു ടാംപാ ബേ ടൈംസിലെ നീല്‍ ബേദിയുടെ റിപ്പോര്‍ട്ട്.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

സ്റ്റാർ ട്രിബ്യൂണിനാണ് ബ്രേക്കിങ് ന്യൂസിനുള്ള പുലിറ്റ്സർ പുരസ്കാരം. അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടർച്ചയായ റിപ്പോർട്ടുകളാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവർത്തകരാണ് ഈ വര്‍ഷത്തെ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം നേടിയത്. ജോർജ് ഫ്ലോയിഡിന്റെ കൊലപാതക രംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഡാർനേല ഫ്രേസിയറിന് ഓണ്‍ലൈനാണ് പ്രഖ്യാപിച്ച പുരസ്കാരങ്ങളില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കിയേക്കുമോ ? നിയത്രണങ്ങൾ എടുത്തുകളയുന്നു

English summary
Pulitzer Prize goes to Megharaja Gopal, an Indian-origin who Exposing China's Muslim Detention Camps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X