കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് ചൈനയുടെ അവസാന താക്കീത്!!സൈന്യം പിന്‍വലിഞ്ഞില്ലെങ്കില്‍ വേണ്ടതു ചെയ്യും!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: നിലപാട് അരക്കിട്ടുറപ്പിച്ച് ചൈന. ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യക്ക് ശക്തമായ താക്കീതുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സൈന്യത്തെ പിന്‍വലിക്കണം. അല്ലാത്ത പക്ഷം വേണ്ടതു ചെയ്യുമെന്നാണ് ഇത്തവണ പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച് 15 പേജുകളുള്ള പ്രസ്തവനും ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയിട്ടുണ്ട്.

ജൂണ്‍ 16 നാണ് ഡോക്‌ലാം സംഘര്‍ഷം ആരംഭിക്കുന്നത്. ഇന്ത്യയാണ് പ്രദേശത്ത് ആക്രമിച്ചു കയറിയത് എന്ന് സ്ഥാപിക്കാന്‍ ഈ പ്രദേശത്തിന്റെ ഭൂപടം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രസ്താവനയാണ് ഇറക്കിയിരിക്കുന്നത്. ഡോക്‌ലാം സംഘര്‍ഷം ആരംഭിച്ചതു മുതലുള്ള വിവിധ സംഭവ വികാസങ്ങളും വിശദാംശങ്ങളും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

ഭൂപടം

ഭൂപടം

ഡോക്‌ലാമില്‍ ചൈന നടത്തുന്ന റോഡ് നിര്‍മ്മാണം തടയാന്‍ 270 ഇന്ത്യന്‍ സൈനികര്‍ പ്രദേശത്ത് നിലയുറപ്പിരുന്നുവെന്ന് 15 പേജുള്ള പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ 400 സൈനികര്‍ പ്രദേശത്തുണ്ട്. ഭൂപടത്തിനു പുറമേ 1890 ലെ കരാറിന്റെ പകര്‍പ്പും പ്രസ്താവനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടണ്ട

ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടണ്ട

ഭൂട്ടാനും ചൈനയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടന്നും പ്രസ്താവനയില്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധം മുതല്‍ അന്യന്റെ കാര്യത്തില്‍ തലയിടുന്ന സ്വഭാവമാണ് ഇന്ത്യക്കുള്ളതെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ െൈടസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലും ആക്ഷേപമുയര്‍ന്നിരുന്നു.

ഇന്ത്യ പ്രതികരിച്ചില്ല

ഇന്ത്യ പ്രതികരിച്ചില്ല

എന്നാല്‍ ചൈനയുടെ 15 പേജുള്ള പ്രസ്താവനയോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഡോക്‌ലാം വിഷയത്തില്‍ ജൂണ്‍ 30 നാണ് ഇന്ത്യ അവസാനമായി പ്രതികരിച്ചത്. എന്നാല്‍ ചൈന നിരന്തരം ആരോപണങ്ങളും മുന്നറിയിരപ്പുകളുമായി രംഗത്തെത്തുകയാണ്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ തങ്ങളുടെ ശക്തി വിളിച്ചോതിക്കൊണ്ട് സൈന്യം ചൈനീസ് സൈന്യം നടത്തിയ പരേഡ് ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

പ്രസ്താവന ഡോവലിന്റെ സന്ദര്‍ശനത്തിനു ശേഷം

പ്രസ്താവന ഡോവലിന്റെ സന്ദര്‍ശനത്തിനു ശേഷം

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ അവസരത്തില്‍ ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്. മഞ്ഞുരുകുന്നുവെന്ന തോന്നലുണ്ടായതിനു ശേഷവും ചൈന ഇന്ത്യക്ക് ശക്തമായ താക്കീതുമായി രംഗത്തു വരികയാണ്.

ഡോവലിനോട് പറഞ്ഞെന്ന്

ഡോവലിനോട് പറഞ്ഞെന്ന്

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചി ഡോവലിനെ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ചൈനയുടെ പരമാധികാരത്തെയും രാജ്യാന്തര നിയമങ്ങളെയും ഇന്ത്യ മാനിക്കമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യ ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു

ഇന്ത്യ ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു

അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യ മൂന്നാം കക്ഷിയാണെന്നും ഭൂട്ടാനെ മുന്‍നിര്‍ത്തി അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യ തടസ്സം നില്‍ക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ചര്‍ച്ചക്ക് തടസ്സം നില്‍ക്കുന്നത് ഇന്ത്യയാണെന്ന ആരോപണവുമുണ്ട്. ചൈനയുടെ പരമാധികാരത്തെ ഒരു രാജ്യവും വില കുറച്ചു കാണരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഡോക്ല വിഷയം

ഡോക്ല വിഷയം

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്ലയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഡോക്ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

English summary
Pull back troops to end stand-off, China tells India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X