കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ മുടി പിടിച്ചുവലിച്ച പ്രധാനമന്ത്രി മാപ്പു പറഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

ഓക്‌ലാന്റ്: താന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന കഫേയിലെ വനിതാ വെയ്റ്ററുടെ മുടി ഇടയ്ക്കിടെ പിടിച്ചു വലിക്കുന്നത് ശീലമാക്കിയ ന്യൂസിലന്റ് പ്രധാനമന്ത്രിക്ക് പണികിട്ടി. തന്റെ മുടി ഇടയ്ക്കിടെ പിടിച്ചു വലിക്കുന്ന പ്രധാനമന്ത്രിയുടെ ക്രൂരമായ കുസൃതിയെക്കുറിച്ച് വെയ്റ്റര്‍ ഒരു ബ്ലോഗില്‍ കുറിച്ചിട്ടതോടെയാണ് കളി കാര്യമായത്.

കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് പലതവണ ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കെ തന്റെ കഫേ സന്ദര്‍ശിക്കാറുണ്ടായിരുന്നതായി യുവതി ബ്ലോഗില്‍ പറയുന്നു. പലപ്പോഴും ഭാര്യയും കൂടെയുണ്ടാകും. ഓര്‍ഡര്‍ എടുക്കാനായി താന്‍ അടുത്തെത്തുമ്പോള്‍ തന്റെ 'പോണി ടെയ്ല്‍' പിടിച്ചു വലിക്കുന്നത് അദ്ദേഹം ശീലമാക്കുകയായിരുന്നു.

john-key

പലവട്ടം ഇക്കാര്യത്തില്‍ താന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ജോണിയോട് ഇത് ആവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ മുടി പിടിച്ചുവലിക്കുന്ന രീതിയില്‍ അദ്ദേഹം ഇത് തുടരുകയായിരുന്നെന്ന് യുവതിയുടെ ബ്ലോഗില്‍ പറയുന്നു. ജോണ്‍ കഫേയിലെത്തുമ്പോള്‍ അവഗണിക്കാന്‍ തുടങ്ങിയെങ്കിലും താനുള്ളിടത്തെത്തി പിടിച്ചുവലിക്കാന്‍ തുടങ്ങിയെന്നും അവര്‍ പരാതിരൂപത്തില്‍ എഴുതി.

സംഭവം വിവാദമായതോടെ പ്രധാനമന്ത്രിക്കെതിരെ പലരും വിമര്‍ശനവുമായി രംഗത്തെത്തി. ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിന്റെ ഭാഗമാണിതെന്നും ചിലര്‍ ആരോപിച്ചു. എന്നാല്‍, തമാശരൂപത്തില്‍ പ്രധാനമന്ത്രി ചെയ്ത കാര്യം ഇത്രയും വലുതായി കാണേണ്ടെന്നും ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നതായും ജോണിന്റെ ഓഫീസ് അറിയിച്ചു. കഫേ ജീവനക്കാരുമായി അടുത്ത ബന്ധമാണ് താന്‍ പുലര്‍ത്തിയതെന്നും, യുവതിക്ക് തന്റെ പ്രവര്‍ത്തി അസ്വസ്ഥതയുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രിയും അറിയിച്ചു.

English summary
Pulling waitress's hair; New Zealand prime minister John Key apologises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X