കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവകരാറില്‍ നിന്ന് യുഎസ് പിന്‍മാറിയാല്‍ പിന്നെയുണ്ടാവുക യുദ്ധം: മാക്രോണ്‍

  • By Desk
Google Oneindia Malayalam News

ഫ്രാന്‍സ്: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറുകയാണെങ്കില്‍ യുദ്ധമായിരിക്കും അതിന്റെ പരിണിത ഫലമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍. ദേര്‍ സ്പീഗലുമായി നടത്തിയ അഭിമുഖത്തിലാണ് കരാറില്‍ നിന്നുള്ള പിന്‍മാറ്റം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ട്രംപ് യുദ്ധം ആഗ്രഹിക്കുന്നുവെന്ന് താന്‍ കരുതുന്നില്ലെങ്കിലും ആഭ്യന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി കരാറില്‍ നിന്ന് അദ്ദേഹം പിന്‍മാറാനാണ് സാധ്യതയെന്നും മാക്രോണ്‍ അഭിപ്രായപ്പെടുകയുണ്ടായി.

കരാറില്‍ നിന്നുള്ള പിന്‍മാറ്റം തല്‍ക്കാലത്തേക്ക് നല്ലതായി തോന്നുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും. അത് മണ്ടന്‍ തീരുമാനമായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ അധിക സമയം വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

macroon

നേരത്തേ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആണവ കരാര്‍ ഉപേക്ഷിക്കുന്നതിലൂടെ മിഡിലീസ്റ്റിലെ പഴയ അബദ്ധങ്ങള്‍ അമേരിക്ക ആവര്‍ത്തിക്കരുത്. യു.എസ്സിനു ഫ്രാന്‍സിനും പുറമെ, റഷ്യ, ചൈന, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവര്‍ ചേര്‍ന്നുണ്ടാക്കിയ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നത് ശരിയല്ലെന്നും മാക്രോണ്‍ പറയുകയുണ്ടായി.

ആണവ കരാര്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നതിന് പകരം ഇറാന്‍ ആണവായുധം ഒരിക്കലും വികസിപ്പിക്കില്ലെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കുമെന്നും മേഖലയിലെ മറ്റു രാജ്യങ്ങളില്‍ ഇടപെടില്ലെന്നും ഉറപ്പുവരുത്തുന്ന രീതിയിലുള്ള മാറ്റങ്ങള്‍ അതില്‍ വരുത്തിയാല്‍ മതിയെന്നാണ് മാക്രോണിന്റെ നിലപാട്. അതേസമയം, കരാറില്‍ ഒപ്പുവച്ച യൂറോപ്യന്‍ യൂനിയന്‍, റഷ്യ, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും കരാറുമായി മുന്നോട്ടുപോവണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English summary
US withdrawal from Iran nuclear deal could lead to war: Macron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X