സിഗരറ്റ് നൽകിയില്ല, ഇന്ത്യക്കാരനെ അമേരിക്കയിൽ കുത്തിക്കൊന്നു, വംശീയ അധിക്ഷേപവും !!
പഞ്ചാബ് സ്വദേശിയായ ജഗ്ജീത് സിംഗ് ആണ് കൊല്ലപ്പെട്ടത്.
കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനെ അമേരിക്കയില്‍ കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിയായ ജഗ്ജീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ദ്ധിയ്ക്കുന്നന വംശീയ അധിക്രമങ്ങളുടെ ഭാഗമാണോ ഈ കൊലപാതകം എന്ന സംശയം ഉണ്ട്.

ഭാര്യയും മക്കളും അച്ഛനമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ജഗ്ജീത് സിംഗ്. പലരില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് ഇയാള്‍ അമേരിക്കയിലേക്ക് പോയത്.

ജഗ്ജീത് ജോലി ചെയ്യുന്ന കടയില്‍ സിഗരറ്റ് വാങ്ങാന്‍ എത്തിയ യുവാവാണ് ആക്രമണം നടത്തിയത്. സിഗരറ്റിന് ഒപ്പം ചില ലഹരി വസ്തുക്കളും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മതിയായി തിരിച്ചറിയില്‍ രേഖകള്‍ ഇല്ലാതെ ഇവ നല്‍കാന്‍ ജഗ്ജീത് തയ്യാറായില്ല. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

ജഗ്ജീത് ലഹരി വസ്തുക്കള്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ യുവാവ് ദേഷ്യപ്പെടാന്‍ തുടങ്ങി. ജഗ്ജീതിനെ ചീത്ത പറഞ്ഞു, വംശീയമായി അധിക്ഷേപിച്ചപ. തിക്തഫലം അനുഭവിയ്ക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ കടയില്‍ നിന്ന് പോയത്.

അല്‍പസമത്തിന് അകം കടയില്‍ തിരിച്ചെത്തിയ യുവാവ് ജഗ്ജീത്തിനെ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.

സംഭവുമായി ബന്ധപ്പെട്ട് ഇത് വരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടാവുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications