Get Updates
Get notified of breaking news, exclusive insights, and must-see stories!

തടവുകാര്‍ക്ക് ഫൈവ് സ്റ്റാര്‍ സൗകര്യം നല്‍കുന്ന ഒരു ജയില്‍! ഇവിടെ തടവുകാര്‍ക്ക് എന്തും ചെയ്യാം...

മൊണ്ടേ വീഡിയോ: ജയില്‍ എന്നോ ലോക്കപ്പ് എന്നോ കേട്ടാലേ സാധാരണക്കാര്‍ക്ക് പേടിയാണ്. പൊലീസ് പിടിച്ചാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ നാട്ടില്‍ ഈ പേടി ഉണ്ടായില്ലെങ്കിലേ അത്ഭുതമുളളൂ. എന്നാല്‍ സംസ്ഥാനത്തെ ജയിലുകളുടെ മുഖം മാറി വരികയാണ്.

ജയില്‍ ചപ്പാത്തിയും, കോഴിക്കറിയും എന്തിന് തടവുകാര്‍ നടത്തുന്ന ജിംനേഷ്യം വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ ഇതൊന്നുമല്ല ജയില്‍. തടവുകാര്‍ക്ക് ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത ചില ആനുകൂല്യങ്ങളൊക്കെ നല്‍കുന്ന ഒരു ജയിലുണ്ട് ഉറുഗ്വേയില്‍.

ജയിലിന് പുറത്ത് ലഭിയ്ക്കുന്നതിനെക്കാള്‍ സന്തോഷപ്രദമായ ജീവിതം ജയിലിനുള്ളില്‍ ലഭിയ്ക്കുമെന്നതാണ് പ്രത്യേകത. മൊബൈല്‍ ഫോണ്‍ സ്വതന്ത്രമായി ഉപയോഗിയ്ക്കാം എന്നതു മുതല്‍ ഈ ജയിലിലെ തടവുകാര്‍ക്ക് ലഭിയ്ക്കുന്ന സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും.

ഇതാണ് ജയില്‍

ഇതാണ് ജയില്‍

ജയില്‍ എന്ന സങ്കല്‍പ്പത്തെ തന്നെ പൊളിച്ചെഴുതുന്ന തരത്തിലാണ് ഉറുഗ്വേയിലെ പ്യൂന്റ ഡീ റീലെസ് ജയിലിന്റെ പ്രവര്‍ത്തനം.

തടവുകാര്‍

തടവുകാര്‍

500 തടവുകാരാണ് ജയിലില്‍ ഉള്ളത്

അതാണ്...കാര്യം

അതാണ്...കാര്യം

തങ്ങളുടെ കുടുംബ പട്ടിണിയാകുമെന്ന് ജയിലില്‍ കഴിയുന്ന ഒരു തടവുകാരനും പേടി വേണ്ട. പ്യൂന്റ ജയിലിനുള്ളില്‍ സ്വന്തമായി ബിസിനസ് ചെയ്യാം. ജയിലിനുള്ളില്‍ തന്നെ മാന്യമായി എന്ത് സ്വയം തൊഴില്‍ ചെയ്തും പണം കണ്ടെത്താനുള്ള അവസരം തടവുകാര്‍ക്കുണ്ട്.

ഇതൊക്കെയാണ്

ഇതൊക്കെയാണ്

ഇവിടെ തടവുകാര്‍ക്ക് യൂണിഫോമില്ല. സാധാരണ ഉപയോഗിയ്ക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇടാം. കണ്ടാല്‍ തടവുകാരാണെന്ന് തോന്നുകയേ ഇല്ല. മൊബൈല്‍ ഫോണുകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിയ്ക്കാം. സ്‌പോര്‍ട്‌സ് ചെയ്യാം. എന്നുവേണ്ട ജയിലിന് പുറത്തെ ജീവിതം ഏറെക്കുറെ ജയിലില്‍ തന്നെ ആസ്വദിയ്ക്കാം.

ഇനിയും

ഇനിയും

ജയിലില്‍ ജിം, റേഡിയോ, യോഗ, പലചരക്ക് കട എന്നിവയെല്ലാം ഉണ്ട്

പണം മാത്രമില്ല

പണം മാത്രമില്ല

പണം ഉപയോഗിയ്ക്കാന്‍ കഴിയില്ല. പകരം കൂപ്പണുകളാണ് ക്രയവിക്രയത്തിനായി ഉപയോഗിയ്ക്കുന്നത്.

കാവല്‍ക്കാര്‍

കാവല്‍ക്കാര്‍

ഇത്രയും സ്വാതന്ത്ര്യത്തോടെ തടവുകാര്‍ ജീവിയ്ക്കുന്ന ഈ ജയിലില്‍ കാവല്‍ക്കാരുടെ എണ്ണം ഇതുവരെ കൂട്ടിയിട്ടേയില്ല. ആവശ്യത്തിന് സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിനാല്‍ ജയിലിനുള്ളില്‍ തടവുകാരെല്ലാം നല്ല കുട്ടികള്‍ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+