സിനിമാനടി വെടിയേറ്റ് മരിച്ചു
ലഹോര്‍ : പാകിസ്താന്‍ സിനിമാനടി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുസറത്ത് ഷാഹീന്‍ എന്ന പഷ്‌തോ നടിയാണ് വെടിയേറ്റ് മരിച്ചത്. മൊതാവിന്റെ കണ്‍മുന്നില്‍വെച്ചാണ്് താരത്തിന് വെടിയേറ്റത്.
നൗഷേരാ ജില്ലയിലെ വീടിനടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ മാതാവിനോടൊപ്പം പോയതായിരുന്നു ഷാഹീന്‍. ഈ സമയത്ത് ബൈക്കിലെത്തിയ ഒരു അജ്ഞാത അക്രമി സംഘം താരത്തിന് നേരെ വെടിവെയ്ക്കുകയായിരുന്നു

വെടി വെച്ച ശേഷം സംഘം സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.വെടിയേറ്റ് വീണ മുസറത്ത് ഷാഹീനെ പെട്ടെന്ന് തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വെടിവെച്ചവരേയോ വെടിവെയ്ക്കാനുള്ള കാരണമോ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്












Click it and Unblock the Notifications