കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വീട് വാടകയ്ക്ക് എടുക്കുന്നുണ്ടോ?ശ്രദ്ധിച്ചില്ലെങ്കില്‍ തടവും പിഴയും നല്‍കേണ്ടിവരും

  • By Sruthi K M
Google Oneindia Malayalam News

അബുദാബി: പ്രവാസികളുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ദുബായില്‍ വീട് വാടകയ്ക്ക് എടുക്കുന്നുണ്ടോ? എന്നാല്‍ ഇനിമുതല്‍ വീട്ടുടമസ്ഥന്റെ പേരില്‍ ചെക്ക് നല്‍കണം. ദുബായ് ലാന്‍ഡ് വകുപ്പ് (ഡിഎല്‍ഡി) പുതിയതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

കമ്പനിയുടെ പേരില്‍ ഇനി പണം വാങ്ങരുതെന്ന നിര്‍ദ്ദേശവും ഉണ്ട്. ആഗസ്ത് 2015 ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പറയുന്ന നിയമം പാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്. നിര്‍ദ്ദേശം തെറ്റിച്ചാല്‍ 2003ലെ നിയമവിരുദ്ധ പ്രകാരം കേസെടുക്കുന്നതാണ്. തടവും 50,000 ദിര്‍ഹം പിഴയുമാണ് ഉണ്ടാകുക.

tenancy-contract

കമ്പനിയുടെ പേരില്‍ ചെക്ക് നല്‍കുമ്പോള്‍ വീട്ടുടമസ്ഥര്‍ പണം അടയ്ക്കാന്‍ വൈകാറുണ്ട്. ഇത്തരം പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഈ സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

വാടക കാര്യത്തില്‍ വീട്ടുടമസ്ഥര്‍ കൃത്രിമ കാണിക്കുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തവര്‍ കേസുകളില്‍പ്പെടുന്നത് വര്‍ദ്ധിച്ചതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
If you are looking at renting a house in Dubai, ensure you are issuing cheques in the name of the unit owner only.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X