കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രതിസന്ധി തുടരുന്ന മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് പുടിന്‍

  • By Desk
Google Oneindia Malayalam News

മോസ്‌കോ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുന്നത് ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തെ നേരിടാന്‍ കൂട്ടായ പരിശ്രമം വേണമെന്നും പശ്ചിമേഷ്യയുടെ സ്ഥിരത നിലനിര്‍ത്താന്‍ ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും പുടിന്‍ പറഞ്ഞു.

ഇസ്രായേല്‍ ബന്ധത്തെ വിമര്‍ശിച്ച സൗദി വനിതാ ആക്ടിവിസ്റ്റ് അറസ്റ്റില്‍
ഖത്തറുമായി അറബ് രാജ്യങ്ങള്‍ തുടരുന്ന ഉപരോധം ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും രൂക്ഷമാക്കാനേ ഉപകരിക്കൂ. നിലവില്‍ ഖത്തറുമായി തുടരുന്ന പ്രശ്നങ്ങള്‍ പ്രദേശത്തെ സുസ്ഥിരതയെ ബാധിക്കുമെന്നും തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഖത്തറിനെതിരെ വ്യാപാര-വാണിജ്യ-നയതന്ത്ര-ഗതാഗത ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ പൂര്‍ണമായും നിഷേധിച്ചു സിറിയയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സൈനിക സഹകരണത്തിലെ പ്രശ്നങ്ങള്‍, എണ്ണ മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളും സംഭാഷണത്തില്‍ വിഷയമായി.

putin

കഴിഞ്ഞ ഒക്ടോബറില്‍ സല്‍മാന്‍ രാജാവ് മോസ്‌കോ സന്ദര്‍ശിച്ചതിനു ശേഷം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ശതകോടിക്കണക്കിനു ഡോളറിന്റെ സാമ്പത്തിക, സൈനിക കരാറുകളിലും അന്ന് ഒപ്പുവയ്ക്കുകയുണ്ടായി.

സൗദിയും യുഎഇയും സൈനിക അധിനിവേശം അവസാനിപ്പിക്കണമെന്ന് യമന്‍ നൊബേല്‍ ജേതാവ്സൗദിയും യുഎഇയും സൈനിക അധിനിവേശം അവസാനിപ്പിക്കണമെന്ന് യമന്‍ നൊബേല്‍ ജേതാവ്

English summary
Russian President Vladimir Putin said in a telephone conversation that the ongoing crisis with Qatar does not serve the interest of Middle East’s stability and joint efforts to fight terrorism, according to a statement by the Kremlin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X