പുടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി: ഒരു കാറില്‍ യാത്ര: പ്രതിഷേധമറിയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന് ഇന്ത്യയിലെത്തിയത്. ന്യൂഡല്‍ഹിയിലെ പാലം ടെക്നിക്കല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. വിമാനമിറങ്ങി ചുവന്ന പരവതാനിയിലൂടെ നടന്നു വന്ന പുടിനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. സാംസ്കാരിക നൃത്തത്തിന്റെ അകമ്പടിയില്‍ പരമ്പരാഗത സ്വീകരണമാണ് പുടിന് നല്‍കിയത്.
തുടര്‍ന്ന് രണ്ട് രാഷ്ട്രത്തലവന്മാരും ഒരു കാറിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് തിരിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇരുവരും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്. ഇവിടെ പുടിനുള്ള ആദരസൂചകമായി മോദി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊഷ്മളമായ സ്വീകരണം നല്‍കിയതായി വീഡിയോ റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സമൂഹ മാധ്യമത്തില്‍ പങ്കിട്ടു.
ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടിന് ഇന്ത്യയില്‍ എത്തിയത്. റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ 5,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ഇന്ത്യയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള മള്‍ട്ടി ലെയര്‍ സുരക്ഷാ ക്രമീകരണമാണ് പുടിന് ഒരുക്കിയിട്ടുള്ളത്. റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ച ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഈ വര്‍ഷം അഞ്ചു തവണയോളം പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ട്.
നാളെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന സ്വീകരണത്തിലും പുടിന് പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് 11.30ന് മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി രാജ്ഘട്ടിലേക്ക് പോകും. തുടര്‍ന്ന് ഇരുപത്തിമൂന്നാമത് വാര്‍ഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ വേദിയായ ഹൈദരാബാദ് ഹൗസില്‍ പുടിന് എത്തിച്ചേരും. ഇവിടെ വച്ച് പുടിനും മോദിയും കൂടിക്കാഴ്ച നടത്തും.
നാളെ മോദിയും പുടിനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ അടക്കം നിരവധി സുപ്രധാനമായ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ അദ്ദേഹം ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കു തിരിക്കും.
ഇന്ത്യ-യുഎസ് ബന്ധം അടുത്ത കാലത്തെങ്ങും ഇല്ലാത്ത വിധം ഉലഞ്ഞ സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. വാഷിങ്ടണ്‍ അടുത്തിടെ വിവിധ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അധിക തീരുവയും ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, വ്ളാഡിമിര്‍ പുടിന് ന്യൂഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദേശത്തു നിന്നെത്തുന്ന രാഷ്ട്രത്തലവന്മാരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച്ച നടത്തുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
'പൊതുവേ, ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ആരായാലും പ്രതിപക്ഷ നേതാവുമായും ഒരു മീറ്റിംഗ് നടത്താറുണ്ടായിരുന്നു. വാജ്പേയി സര്‍ക്കാരും മന്മോഹന് സിംഗ് സര്‍ക്കാരും ഈ പാരമ്പര്യം പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഞങ്ങളും ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷേ വിദേശ പ്രമുഖരെ കാണാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അരക്ഷിതാവസ്ഥ കാരണം പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രാലയവും ഇപ്പോള്‍ ഇത് പിന്തുടരുന്നില്ല' - രാഹുല്‍ വിമര്‍ശിച്ചു. രാഹുലിനെ ശശി തരൂര്‍ എംപിയും പിന്തുണച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications