കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൗത്യം പൂര്‍ത്തിയാക്കി റഷ്യന്‍ സൈന്യം സിറിയയില്‍ നിന്ന് മടങ്ങുന്നു

ദൗത്യം പൂര്‍ത്തിയാക്കി റഷ്യന്‍ സൈന്യം സിറിയയില്‍ നിന്ന് മടങ്ങുന്നു

  • By Desk
Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ നിന്ന് സൈനികരോട് പിന്‍വാങ്ങാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സിറിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ തിങ്കളാഴ്ച മിന്നല്‍ സന്ദര്‍ശനം നടത്തിയായിരുന്നു പുടിന്റെ പഖ്യാപനം. തെക്കുകിഴക്കന്‍ ലതാക്കിയയിലെ ഖമൈമിം വ്യോമതാവളത്തിലെത്തിയ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് കൂടിക്കാഴ്ച നടത്തിയതായി സിറിയന്‍ ഔദ്യോഗിക ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിക് ഭീകരരെ പൂര്‍ണമായും തുരത്തി; വിജയമാഘോഷിച്ച് ഇറാഖ് സൈന്യം
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന അവകാശവാദത്തോടെയാണ് റഷ്യ സൈനികരെ പിന്‍വലിക്കുന്നത്. സിറിയയില്‍ ഐസിസ് സാന്നിധ്യം അവസാനിച്ചുവെന്ന് കഴിഞ്ഞദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു. ഭീകരവാദികളെ ഇല്ലാതാക്കിയതിലൂടെ സിറിയന്‍ അതിര്‍ത്തിയിലെ സൈനിക ദൗത്യം പൂര്‍ണമായി- സൈനികരെ പിന്‍വലിച്ചു കൊണ്ട് പുടിന്‍ പറഞ്ഞു.

vlamidirpudin12

ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കിടയിലാണ് പുടിന്‍ സിറിയയില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2015 സെപ്തംബറിലാണ് റഷ്യ സിറിയന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വിമതര്‍ക്കും ഐസിസ് ഭീകരര്‍ക്കും എതിരെ ആക്രമണം ആരംഭിച്ചത്. പ്രധാനമായും ശത്രുകേന്ദ്രങ്ങള്‍ കണ്ടെത്തി വ്യോമാക്രമണത്തിലൂടെ ബോംബിട്ട് തകര്‍ക്കുകയായിരുന്നു റഷ്യന്‍ സൈനികരുടെ പ്രധാന ദൗത്യം. ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന സിറിയന്‍ ദേശീയ സഖ്യം, അല്‍ നുസ്‌റ ഫ്രണ്ട്, ഐസിസ് തുടങ്ങിയവര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം നടത്തിവരികയായിരുന്നു. നേരത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തിയ ബശ്ശാറുല്‍ അസദ് സിറിയയെ രക്ഷിച്ചതിന് പുടിനോട് നന്ദി പറഞ്ഞിരുന്നു.

സൈനികരെ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിനു പുറമെ, സിറിയന്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിനെ കുറിച്ചും പുടിന്‍ സംസാരിച്ചു. റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സിറിയയില്‍ ആക്രമണ രഹിത മേഖലകള്‍ സൃഷ്ടിക്കുന്നതിനായിരുന്നു പ്രധാനമായും അസ്താനയില്‍ പ്രാമുഖ്യം നല്‍കിയത്.

English summary
putin orders beginning of withdrawal from syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X