റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിക്കുമോ? നിർണ്ണായക പ്രഖ്യാപനവുമായി പുടിന്‍: ട്രംപ് ഇടപെടണം
മോസ്കോ: രണ്ടര വർഷത്തിലേറെയായി തുടരുന്ന റഷ്യ - ഉക്രൈന്‍ സംഘർഷത്തില്‍ നിർണ്ണായക പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം ഇക്കര്യത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്നും അറിയിച്ചു. റഷ്യക്കാരുമായുള്ള വാർഷിക ചോദ്യോത്തര വേളയിൽ സ്റ്റേറ്റ് ടിവിയിൽ ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വ്‌ളാഡിമിർ പുടിൻ.
യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം മികച്ച രീതിയില്‍ മുന്നേറിയെന്നും പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്നും ട്രംപ് വിലയിരുത്തി. റഷ്യന്‍ സൈന്യം യുദ്ധക്കളത്തിൽ ഉടനീളം മേൽക്കൈ നേടിയെന്ന് അവകാശപ്പെട്ടെങ്കിലും ഉക്രേനിയൻ സൈന്യം ഓഗസ്റ്റില്‍ നുഴഞ്ഞുകയറ്റം നടത്തിയ പടിഞ്ഞാറൻ കുർസ്ക് മേഖല റഷ്യ എപ്പോൾ തിരിച്ചുപിടിക്കുമെന്ന് അറിയില്ലെന്ന് സമ്മതിക്കാനും പുടിന്‍ നിർബന്ധിതനായി.

അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിലാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ ട്രംപ് സ്വാഗതം ചെയ്തത്. "ഞാൻ അദ്ദേഹത്തെ എപ്പോൾ കാണുമെന്ന് എനിക്കറിയില്ല. അദ്ദേഹം അതിനെപ്പറ്റി ഒന്നും പറയുന്നില്ല. നാല് വർഷത്തിലേറെയായി ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. തീർച്ചയായും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് ഞാന്‍ തയ്യാറാണ്" പുടിൻ പറഞ്ഞു.
'നിയുക്ത പ്രസിഡൻ്റ് ട്രംപുമായി എപ്പോഴെങ്കിലും ഒരു കൂടിക്കാഴ്ച നടത്തിയാൽ, ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. റഷ്യ ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാണ്. അതോടൊപ്പം തന്നെ പ്രത്യേക സൈനിക ഓപ്പറേഷൻ്റെ തുടക്കത്തിൽ ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള പ്രാഥമിക ലക്ഷ്യങ്ങൾ പരിഹരിക്കുന്നതിലേക്ക് ഞങ്ങൾ നീങ്ങുകയാണ്. നമ്മുടെ സൈന്യം വീരോചിതമായി പോരാടുകയാണ് ' റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
മറ്റാരുടേയും പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ രാജ്യം പ്രാപ്തമായി. നിലവില്‍ ഉക്രൈന്‍ സൈന്യത്തിന്റെ കൈവശമുള്ള കുർസ്ക് മേഖല പിടിച്ചെടുക്കും. എന്നാല്‍ അതിന് കൃത്യമായ ദിവസം പറയാനാകില്ലെന്നും പുടിന്‍ വ്യക്തമാക്കി. അതേസമയം, റഷ്യയുടെ പ്രദേശത്ത് ആക്രമണം നടത്താൻ യുഎസ് വിതരണം ചെയ്ത മിസൈലുകൾ ഉപയോഗിക്കുന്നതിന് കൈവിനെ അനുവദിച്ച പ്രസിഡൻ്റ് ജോ ബൈഡൻ്റെ തീരുമാനത്തെ ട്രംപ് നിശിതമായി വിമർശിച്ചതിനെ റഷ്യ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications