കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക്... യുദ്ധം ഉറപ്പായി? സഹായത്തിനോ അതോ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

പ്യോങ്യാങ്: അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കാം എന്ന സ്ഥിതി ഇപ്പോഴും അവസാനിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പല്‍ കൊറിയന്‍ തീരത്തേക്കല്ല യാത്ര ചെയ്യുന്നത് എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തര കൊറിയ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഓസ്‌ട്രേലിയയില്‍ നിന്ന് കപ്പല്‍ വീണ്ടും ഉത്തരകൊറിയയിലേക്ക് തന്നെ നീങ്ങിയേക്കും എന്നാണ് സൂചനകള്‍.

എന്നാല്‍ റഷ്യയും ചൈനയും നടത്തുന്ന സൈനിക നീക്കങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്നവരാണ് ഇരു രാജ്യങ്ങളും.

ഒരു പക്ഷേ ഉത്തര കൊറിയയുമായി നല്ല ബന്ധത്തിലുള്ള അപൂര്‍വ്വം രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവരാണ് ചൈനയും റഷ്യയും. അപ്പോള്‍ എന്തിനാണ് ഇപ്പോഴത്തെ സൈനിക നീക്കം?

ഏത് നിമിഷവും യുദ്ധം

മേഖലയില്‍ ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തെ ഭയക്കുന്ന കൂട്ടരല്ല രണ്ട് പക്ഷത്തും ഉള്ളത് എന്നത് തന്നെ ആണ് പ്രധാനം.

അമേരിക്കയുടെ നീക്കം

അമേരിക്കയുടെ കപ്പല്‍ പട കടലില്‍ നിന്നും പിന്നെ ദക്ഷിണ കൊറിയയില്‍ നിന്നും ഒക്കെ ആക്രമണം അഴിച്ചുവിട്ടേക്കാം. ഈ വിഷയത്തില്‍ ജപ്പാനും അമേരിക്കയ്ക്ക് പിന്തുണ നല്‍കും എന്ന് ഉറപ്പാണ്.

പലായനും ഉറപ്പ്

ഏകാധിപത്യ രാഷ്ട്രമാണെങ്കിലും യുദ്ധ സാഹചര്യത്തില്‍ ഉത്തര കൊറിയയില്‍ നിന്ന് കൂട്ട പലായനം ഉറപ്പാണ്. അത് തന്നെയാണ് ഇപ്പോള്‍ ചൈനയ്ക്കും റഷ്യക്കും ഭയം.

 രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം

ഉത്തര കൊറിയന്‍ ജനത സ്വന്തം രാജ്യത്ത് നിന്ന് ഓടിപ്പോവുകയാണെങ്കില്‍ അഭയം തേടുക റഷ്യയിലേ ചൈനയിലോ ആയിരിക്കും. യുദ്ധ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയിലേക്ക് അവര്‍ക്ക് കടക്കാന്‍ സാധിക്കില്ല എന്നത് തന്നെ പ്രധാന കാരണം.

ചൈനയ്ക്കും റഷ്യക്കും വേണ്ട

എന്തായാലും യുദ്ധമുണ്ടായാല്‍ രക്ഷ തേടിയെത്തുന്ന ഉത്തര കൊറിയന്‍ പൗരന്‍മാരെ സ്വീകരിക്കാന്‍ റഷ്യക്കും ചൈനയ്ക്കും ഇല്ല താത്പര്യം. അത് തന്നെ ആണ് ഇപ്പോഴത്തെ സൈനിക നീക്കത്തിന് പിന്നിലും.

അതിര്‍ത്തി അടയ്ക്കാന്‍

അതിര്‍ത്തി അടയ്ക്കുക, അഭയാര്‍ത്ഥി പലായനം തടയുക എന്ന ലക്ഷ്യങ്ങള്‍ മാത്രമാണ് റഷ്യയുടേയും ചൈനയുടേയും സൈനിക നീക്കങ്ങള്‍ക്ക് പിറകില്‍ എന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

11 മൈല്‍ അതിര്‍ത്തി

11 മൈല്‍ അതിര്‍ത്തിപ്രദേശമാണ് റഷ്യയും ഉത്തര കൊറിയയും പങ്കിടുന്നത്. ഇവിടേക്കാണ് ഇപ്പോള്‍ കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുള്ളത്. യുദ്ധോപകരണങ്ങളും പടക്കോപ്പുകളും എല്ലാം വലിയ തോതില്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്നും ഉണ്ട്.

ചൈനയുടെ ഒന്നര ലക്ഷം സൈനികര്‍

ചൈന തങ്ങളുടെ ഒന്നര ലക്ഷം സൈനികരെയാണ് കൊറിയന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്. ആയുധങ്ങളും വലിയ തോതില്‍ മേഖലയില്‍ എത്തിക്കുന്നുണ്ട്.

ഒരു പക്ഷേ, സൈനിക പിന്തുണയോ?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ് പറയപ്പെടുന്നതെങ്കിലും മറ്റ് ചില റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. യുദ്ധം ഉണ്ടായാല്‍ ഉത്തര കൊറിയയെ സഹായിക്കാന്‍ വേണ്ടിയാണ് റഷ്യയും ചൈനയും സൈനിക നീക്കം നടത്തുന്നത് എന്നതാണത്.

എന്തിന് ഇത്രയധികം ആയുധങ്ങള്‍

അതിര്‍ത്തി അടച്ച അഭയാര്‍ത്ഥി പ്രവാഹം തടയാനാണെങ്കില്‍ എന്തിനാണ് ഇത്രയധികം ആയുധങ്ങള്‍ അവിടെ എത്തിക്കുന്നത് എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

English summary
Putin sends troops to Russia's border with North Korea after China also sends soldiers to its boundary over fears Trump will attack Kim Jong-un, sparking a tidal wave of refugees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X