കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയെ തൊട്ടാല്‍ 'പൊട്ടിച്ചുകളയു'മെന്ന് സൗദിയ്ക്കും തുര്‍ക്കിയ്ക്കും പുട്ടിന്റെ ഭീഷണി? യുദ്ധം അരികെ

Google Oneindia Malayalam News

മോസ്‌കോ: മൂന്നാം ലോക മഹായുദ്ധത്തിന്റെ ബീജാവാപം നടക്കുക സിറിയന്‍ മണ്ണില്‍ തന്നെ ആകുമെന്നാണ് പല യുദ്ധ വിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നത്. മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരാവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്.

ഐസിസിനെതിരെ എന്ന പേരില്‍ സൗദി അറേബ്യ സിറിയയില്‍ കരയുദ്ധത്തിനിറങ്ങിയാല്‍ തങ്ങള്‍ അണ്വായുധം ഉപയോഗിയ്ക്കും എന്നാണ് റഷ്യയുടെ ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ പിന്നെ അത് ലോകത്തിന്റെ സര്‍വ്വ നാശത്തിലേയ്ക്കാവും നയിക്കുക.

അമേരിയ്ക്കന്‍ മാധ്യമ പ്രവര്‍ത്തകനായ റോബര്‍ട്ട് പാരിയോട് ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ വ്‌ലാദിമിര്‍ പുട്ടിനോട് വളരെ അടുത്ത ഒരാള്‍ പറഞ്ഞുകഴിഞ്ഞു. സൗദിയും അമേരിയ്ക്കയും എങ്ങനെയാണ് ഇതിനോട് പ്രതികരിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ലോകത്തെ അടുത്ത മഹായുദ്ധത്തിലേയ്ക്ക് ഇവര്‍ തള്ളിവിടുമോ?

ആണ്വായുധം

ആണ്വായുധം

പ്രതിരോധത്തിനായി തങ്ങള്‍ അണ്വായുധം ഉപയോഗിയ്ക്കും എന്നാണ് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറയുന്നത്. പ്രതിരോധത്തിനായാലും ആക്രമണത്തിനായാലും അണ്വായുധം ഉപയോഗിച്ചാല്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അത്ര ശക്തമല്ലാത്തത്

അത്ര ശക്തമല്ലാത്തത്

അണ്വായുധം എന്നാല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ദുര്തം വിതച്ചതുപോലുള്ള അണ്വായുധങ്ങളാവില്ല ഇത്. താരതമ്യേന ശക്തി കുറഞ്ഞ ആയുധങ്ങളാകും ഉപയോഗിയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭയം സൗദിയ്ക്കല്ല

ഭയം സൗദിയ്ക്കല്ല

സത്യത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഭയം സൗദി അറേബ്യയ്ക്കല്ല. കാരണം തുര്‍ക്കിയുമായി ചേര്‍ന്നാണ് അവര്‍ കരയുദ്ധത്തിന് ഒരുങ്ങുന്നത്. കൂടുതല്‍ നാശം സഹിയ്‌ക്കേണ്ടിവരിക തുര്‍ക്കിയ്ക്കായിരിക്കും.

അമേരിയ്ക്കയുടെ പിന്തുണ

അമേരിയ്ക്കയുടെ പിന്തുണ

അമേരിയ്ക്കന്‍ പിന്തുണയില്ലാതെ സിറിയില്‍ കരയുദ്ധത്തിനിറങ്ങാന്‍ സൗദിയ്ക്ക് കഴിയില്ല. ഇപ്പോള്‍ തന്നെ സൗദിയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നത് അമേരിയ്ക്കയാണ്. എന്നാല്‍ അമേരിയ്ക്ക ഇതില്‍ എന്ത് നിലപാടെടുക്കും എന്നതാണ് ചോദ്യം.

ഇറാനെ ഭയക്കണം

ഇറാനെ ഭയക്കണം

സിറിയന്‍ വിഷയത്തില്‍ റഷ്യയേക്കാള്‍ ശക്തമായ നിലപാടാണ് ഇറാന്റേത്. സൗദിയോട് തങ്ങള്‍ക്കുള്ള വിദ്വേഷം മുഴുവന്‍ ഇറാന്‍ പ്രകടിപ്പിയ്ക്കുന്നുണ്ട്.

അസദിനെ തുരത്താന്‍

അസദിനെ തുരത്താന്‍

ഐസിസിനെ ചെറുക്കാന്‍ എന്ന പേരില്‍ സൗദി അറേബ്യ സിറിയയില്‍ കരയുദ്ധത്തിനിറങ്ങുന്നത് അസദ് ഭരണത്തിന് അന്ത്യം കുറിയ്ക്കാനാണെന്നും ആക്ഷേപമുണ്ട്. ഇപ്പോള്‍ തന്നെ വിമതര്‍ക്ക് ആയുധം നല്‍കി സഹായിക്കുന്നത് സൗദിയാണ്.

റഷ്യ വന്നത്

റഷ്യ വന്നത്

ഐസിസിനെ തുരത്താന്‍ എന്ന പേരിലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. എന്നാല്‍ വിമത ശബ്ദങ്ങളെ പൂര്‍ണമായും ഇല്ലാതാക്കി ഭരണം അസദിന്റെ കൈകളില്‍ ഉറപ്പിയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

എണ്ണയ്ക്ക് വേണ്ടി

എണ്ണയ്ക്ക് വേണ്ടി

അമേരിയ്ക്ക ആയാലും റഷ്യ ആയാലും സിറിയിന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത് അവരുടെ വലിയ എണ്ണ ശേഖരം മുന്നില്‍ കണ്ടുകൊണ്ടാണ്. അതുകൊണ്ട് തന്നെ വലിയ യുദ്ധത്തിലേയ്ക്ക കാര്യങ്ങള്‍ പോകാതെ രണ്ട് കൂട്ടരും സൂക്ഷിയ്ക്കും എന്നാണ് റിപ്പോര്‍ട്ട്

യുദ്ധം തുടങ്ങിയാല്‍

യുദ്ധം തുടങ്ങിയാല്‍

സൗദി കരയുദ്ധം തുടങ്ങിയാല്‍ ഒപ്പം അമേരിയ്ക്കയും സഖ്യ കക്ഷികളും ഉണ്ടാകും. അപ്പോള്‍ എതിര്‍വശത്ത് ആരൊക്കെയാണ് ഉണ്ടാവുക?

റഷ്യയും ഇറാനും

റഷ്യയും ഇറാനും

റഷ്യയും ഇറാനും യുദ്ദത്തില്‍ സിറിയയ്‌ക്കൊപ്പം നില്‍ക്കും. കാര്യങ്ങള്‍ ഗുരുതരമായി തുടര്‍ന്നാല്‍ ചൈനയും ഉത്തരകൊറിയയും കൂടി അതില്‍ കക്ഷികളാകും. അതോടെ ലോകം അതിഭീകര യുദ്ധത്തിലേയ്ക്ക് നീങ്ങും.

അണ്വായുധം

അണ്വായുധം

ഏതെങ്കിലും ഒരു രാജ്യം അണ്വായുധം ഉപയോഗിച്ചാല്‍ പിന്നെ എതിര്‍പക്ഷത്തുള്ളവരും വെറുതേയിരിക്കില്ല. മധേഷ്യയെ ഒരു പക്ഷേ ജനവാസത്തിന് പോലും യോഗ്യമല്ലാത്ത സ്ഥലമായി യുദ്ധം മാറ്റിമറിയ്ക്കും.

English summary
Putin Threatens Turkey & Saudi Arabia with Tactical Nuclear Response to Syrian Ground Invasion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X