പുടിന് അധികനാൾ അധികാരത്തിൽ തുടരാൻ സാധിക്കില്ല; പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ബൈഡൻ
വാഷിംഗ്ടൺ; റഷ്യൻ പ്രസിഡന്റ് വ്ലാഡ്മീർ പുടിനെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും പരാമർശം പിൻവലിക്കാൻ തയ്യാറല്ലെന്നും വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും താൻ വ്യക്തിപരമായ രോഷം പ്രകടിപ്പിച്ചതാണെന്നും അദ്ദേഹം വാദിച്ചു. അടുത്തിടെ നടത്തിയ പോളണ്ട് സന്ദർശനത്തിൽ ആണ് പുടിൻ അധികനാൾ പ്രസിഡൻ്റ് സ്ഥാനത്ത് തുടരില്ലെന്ന വിവാദമായ പരാമർശം ബൈഡൻ പറഞ്ഞത്.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെച്ചൊല്ലി പുടിനുമായുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമെന്നും തനിക്ക് അതിൽ ആശങ്കയില്ലെന്നും ബൈഡൻ പറഞ്ഞു. "അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ കാര്യമാക്കുന്നില്ല. ഇവൻ സ്വന്തം താളത്തിൽ പോകുന്ന ആളാണ്. അവൻ അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങൾ ചെയ്യുക. ഞാൻ അവരെ പ്രകോപിപ്പിച്ചതിനാൽ അവൻ അതിരുകടന്ന് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന ആശയം, യുക്തിസഹമല്ലെന്ന് ഞാൻ കരുതുന്നു." ബൈഡൻ പറഞ്ഞു.

നേരത്തെ പുടിൻ അധികനാൾ പ്രസിഡൻ്റ് സ്ഥാനത്ത് തുടരില്ലെന്ന ബൈഡന്റെ പ്രസ്താവനയെ പിൻതുണച്ച് യുഎസ് രം ഗത്ത് വന്നിരുന്നു. ചരിത്രപരമായ പ്രസം ഗം എന്നായിരുന്നു യുഎസ് അഭിപ്രായപ്പെട്ടത്. എന്നാൽ സം ഗതി വിവാദമായതോടെ ഇതിൽ തിരുത്തലുമായി യുഎസ് സർക്കാർ രം ഗത്ത് വന്നു. റഷ്യയിലെ ഭരണമാറ്റത്തെക്കുറിച്ചല്ല യുഎസ് പ്രസിഡൻ്റ് പറഞ്ഞത്. റഷ്യക്ക് പുറത്ത് പുടിന് അധികാരമുണ്ടാകില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ റഷ്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് റഷ്യക്കാരാണെന്നും അമേരിക്കക്കും ബൈഡനും ഇതിൽ എന്താണ് അവകാശം എന്നും റഷ്യ തിരിച്ചടിച്ചു.
"യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടു. യുക്രൈന് മേൽ റഷ്യക്ക് വിജയം നേടാനായില്ല. സമാധാനം ആഗ്രഹിക്കുന്ന യുക്രൈനിലെ ധീരരായ പൗരന്മാർക്കൊപ്പം അമേരിക്കൻ ജനത നിലകൊള്ളും. റഷ്യൻ ജനത ഒരിക്കലും ശത്രുവല്ല. നിരപരാധികളായ കുട്ടികളെയും മുത്തശിമാരെയും കൊല്ലുന്ന നടപടിയെ നിങ്ങൾ സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. പുടിന് അധിക നാൾ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ സാധിക്കില്ല" എന്നായിരുന്നു ബൈഡന്റെ വിവാദമായ വാക്കുകൾ
അതേ സമയം യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ പതിനായിരത്തിലധികം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് യുക്രൈൻ സർക്കാർ കണക്ക് കൂട്ടുന്നത്. തലസ്ഥാന ന ഗരമായ കിയെവിന് അടുത്ത് മാത്രം 80,000-ത്തിലധികം വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. നേരത്തെ കിഴക്കൻ യുക്രൈനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റഷ്യ ഇവിടെ നിന്ന് പിൻവാങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.












Click it and Unblock the Notifications