വിവാദ പാക് മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ വെടിവെച്ചു കൊന്നു!
പാകിസ്താനി നടിയും മോഡലുമായ ക്വാന്‍ഡില്‍ ബലോചിനെ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ടുകള്‍. ബലോചിനെ സ്വന്തം സഹോദരന് തന്നെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് അറിയുന്നത്. മുള്‍ത്താനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ബലോചിന് 26 വയസ്സായിരുന്നു. ഫൗസിയ അസീം എന്നാണ് ശരിക്കുള്ള പേര്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ബലോച് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മുസാഫര്‍ബാദിലെ ഗ്രീന്‍ ടൗണ്‍ ഏരിയയിലുള്ള വീട്ടില്‍ വെച്ച് സഹോദരന് ബലോചിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദി എക്സപ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്കിലെ വിവാദ പോസ്റ്റുകളുടെയും വീഡിയോയകളുടെയും പേരില്‍ സഹോദരന് മുമ്പ് ബലോചിനെ ഭീഷണിപ്പെടുത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബലോചിനെ കൊലപ്പെടുത്തിയ ശേഷം സഹോദരന് രക്ഷപ്പെട്ടു എന്നാണ് വിവരം.

സോഷ്യല്‍ മീഡിയയില്‍ സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ നടിയാണ് 26 കാരിയായ ക്വാന്‍ഡില്‍ ബലോച്. സ്വന്തം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്ലോഡ് ചെയ്ത് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കലാണ് ഇവരുടെ പരിപാടി. ഫേസ്ബുക്കിലും മറ്റും ഇവരുടെ ചിത്രങ്ങളും വീഡിയോയും കാണാനായി ഒരുപാട് പേര് ബലോചിനെ ഫോളോ ചെയ്യുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം അയച്ച് ബലോച് ശ്രദ്ധ നേടിയിരുന്നു. ചായ് വാല എന്ന് വിളിച്ചും ചായ ബിസിനസ് എങ്ങനെ പോകുന്നു എന്ന് ചോദിച്ചാണ് ഇവര്‍ മോദിക്ക് ഫേസ്ബുക്കിലൂടെ വീഡിയോ സന്ദേശം അയച്ചത്. പാകിസ്താനി പൂനം പാണ്ഡ എന്ന് അറിയപ്പെടുന്ന ബലോച് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ തോല്പിച്ചാല് നഗ്നയായി ഡാന്‍സ് ചെയ്യുമെന്നും ഇവര്‍ ആരാധകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications