കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരഭിമാനക്കൊല: ക്വാണ്ടീൽ ബലോചിന്റെ സഹോദരന് ജീവപര്യന്തം: കൊലപ്പെടുത്തിയത് സ്വന്തം സഹോദരിയെ!

Google Oneindia Malayalam News

ലാഹോർ: ബലോച് നേതാവ് ക്വാണ്ഡീൽ ബലോചിന്റെ സഹോദരൻ കുറ്റക്കാരനെന്ന് പാക് കോടതി. 2016ൽ നടന്ന കൊലപാതക കേസിലാണ് കുറ്റവിമുക്തനാക്കിയിട്ടുള്ളത്. സ്ത്രീകൾക്കെതിരെയുള്ള ദുരഭിമാനക്കൊല വർധിച്ചതോടെയാണ് ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നത്. കിഴക്കൻ നഗരമായ മുൽട്ടാനിലെ കോടതിയാണ് മുഹമ്മദ് വസീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതോടെ ഇതോടെ കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അദ്ദേഹത്തിന് ജീവപര്യന്തം വിധിച്ചതായി അഭിഭാഷകനെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് റിപ്പോർട്ട് ചെയ്യുന്നത്.

തട്ടകം കര്‍ന്നു, ചങ്ക് പൊട്ടി യുഡിഎഫ്; ശേഷിക്കുന്ന അഞ്ചും നേടുമെന്ന് എല്‍ഡിഎഫ്, പണിപാളി ബിജെപിതട്ടകം കര്‍ന്നു, ചങ്ക് പൊട്ടി യുഡിഎഫ്; ശേഷിക്കുന്ന അഞ്ചും നേടുമെന്ന് എല്‍ഡിഎഫ്, പണിപാളി ബിജെപി

കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് വസീമിന്റെ പ്രതികരണം. രണ്ട് ബലോച്ചുകൾ ഉൾപ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. 2016ൽ പോലീസ് വിളിച്ച് ചേർത്ത ഒരു വാർത്താ സമ്മേളനത്തിലാണ് 26കാരിയായ തന്റെ സഹോദരി ഫൌസിയ അസീമിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി വസീം വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയ ഉപഭോഗത്തിന്റെ പേരിലായിരുന്നു ഇത്. പാകിസ്താനിലെ യാഥാസ്ഥിതികരായ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള വീഡിയോ ഉൾപ്പെടെ സഹോദരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ യുവതിക്ക് അസഭ്യവർഷവും കൊലപ്പെടുത്തുമെന്ന ഭീഷണികളും നേരിടേണ്ടിവരികയും ചെയ്തിരുന്നു. എന്നാൽ പ്രകോപനപരമായ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് ഇവർ അനുസ്യൂതം തുടരുകയും ചെയ്തുു.

qandeelbaloch-

പാകിസ്താനിലെ കിം കർദാഷിയാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫൌസിയ മോഡലിംഗിൽ കരിയർ കെട്ടിപ്പടുക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും താരമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഫൌസിയയുടെ കൊലപാതകം പാകിസ്താനിൽ വൻ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെ കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ സർക്കാർ നിയമം കർശനമാക്കി മാറ്റുകയായിരുന്നു. പാകിസ്താനിൽ പ്രതിവർഷം 500 സ്ത്രീകളാണ് ദുരഭിമാനക്കൊലയിൽ കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ അഭിമാനം കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ തന്നെ കൊലപ്പെടുത്തുന്നതാണ് ഭൂരിഭാഗവും.

English summary
Qandeel Baloch's Brother Gets Life for 2016 Honour Killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X