ഇനി സ്വര്‍ഗം ലഭിക്കും; പാക് മോഡലിനെ കൊലപ്പെടുത്തിയ സഹോദരന്‍
കറാച്ചി: പാക് മോഡല്‍ ക്വീന്‍ഡല്‍ ബലോചിനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്ന് സഹോദരന്‍. ഞായറാഴ്ച മാധ്യമങ്ങളോടാണ് സഹോദരന്‍ വസീം ബലോച് ഇക്കാര്യം പറഞ്ഞത്. സഹോദരിയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ വസീമിനെ ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്. സഹോദരിയെ കൊലപ്പെടുത്തിയതെന്തിനാണെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞു.
സഹോദരിയെ കൊലപ്പെടുത്തിയതില്‍ അഭിമാനിക്കുന്നതായി വസീം പറയുന്നു. മയക്കുമരുന്നടിച്ചശേഷമാണ് കൃത്യം നിര്‍വഹിച്ചത്. ഇതോടെ തനിക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ഉറപ്പായി. സഹോദരിയുടെ മോശം പ്രവര്‍ത്തകളില്‍ നിന്നും മാതാപിതാക്കളെയും കുടുംബത്തിന്റെയും അഭിമാനം താന്‍ സംരക്ഷിച്ചെന്നും വസീം പറഞ്ഞു.

മുഫ്തി അബ്ദുള്‍ ഖ്വാവിയുമൊത്തുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താന്‍ കൊലപാതകം പ്ലാന്‍ ചെയ്തത്. മികച്ച സമയത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 10.45ഓടെയാണ് കൃത്യം നിര്‍വഹിച്ചത്. റൂഫിന് മുകളില്‍ മാതാപിതാക്കള്‍ ഉറങ്ങിക്കിടമ്പോള്‍ സഹോദരി താഴത്തെ നിലയിലായിരുന്നു.
മയക്കുമരുന്നിന് അടിമയാണ് താന്‍. പക്ഷേ, കൃത്യം നിര്‍വഹിക്കുമ്പോള്‍ സ്വബോധമുണ്ടായിരുന്നു. വര്‍ഷങ്ങളായി സഹോദരങ്ങളും മാതാപിതാക്കളും ക്വീന്‍ഡലിന്റെ പ്രവര്‍ത്തിയില്‍ അസന്തുഷ്ടരാണ്. അതുകൊണ്ടുതന്നെ സഹോദരിയുടെ കൊലയില്‍ അഭിമാനിക്കുന്നു. വസീം പറഞ്ഞു. കൊലപാതകത്തിനുശേഷം പ്രതി മോഡലിന്റെ പണം മൊബൈല്‍ ഫോണും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, മകന്‍, മകളെ കൊലപ്പെടുത്തിയത് പണത്തിനുവേണ്ടിയാണെന്ന് ക്വീന്‍ഡലിന്റെ പിതാവ് പറഞ്ഞു. മകള്‍ മോശക്കാരിയായിരുന്നില്ല. അവളെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂവെന്നും പിതാവ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ശരീര പ്രദര്‍ശനത്തിന്റെയും മറ്റും പേരില്‍ വിവാദ നായികയായിരുന്നു ക്വീന്‍ഡില്‍ ബലോച്.












Click it and Unblock the Notifications