കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ചരിത്രത്തിലെ കറുത്തദിനം; ആ രാത്രി നടന്ന നിഗൂഢനീക്കങ്ങള്‍, അല്‍ ജസീറയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദോഹ: ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ടതും എന്നാല്‍ തീരെ വലിപ്പം കുറഞ്ഞതുമായ രാജ്യമാണ് ഖത്തര്‍. ശക്തമായ നിലപാടു കൊണ്ട് ആഗോള രംഗത്തു ശ്രദ്ധേയമായ രാജ്യം. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുവന്നാണ് ഖത്തര്‍ ഇന്ന് കാണുന്ന വളര്‍ച്ച കൈവരിച്ചത്. വന്‍ കുതിപ്പ് നടത്താനൊരുങ്ങിയ ഖത്തറിന് ഇടിത്തീയായിരുന്നു അയല്‍രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം. എന്നാല്‍ കഠിനമായ പ്രയത്‌നത്തിലൂടെ ഈ പ്രതിസന്ധിയും ഖത്തര്‍ മറികടന്നു.

ഖത്തര്‍ നേരിട്ട പ്രതിസന്ധിയുടെ ഒരുഘട്ടത്തിലെ പ്രധാന സംഭവത്തിന്റെ വെളിപ്പെടുത്തലുമായി പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അല്‍ജസീറ ചാനല്‍. ഓപറേഷന്‍ അബു അലി എന്ന നിഗൂഢനീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഉള്ളറകള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍....

ഫ്രഞ്ച് മുന്‍ സൈനിക കമാന്റര്‍

ഫ്രഞ്ച് മുന്‍ സൈനിക കമാന്റര്‍

ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അയല്‍രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് അല്‍ജസീറ പുറത്തുവിട്ടിരിക്കുന്നത്. 1996 ഫെബ്രുവരിയിലായിരുന്നു സംഭവം. സൈനികമായി ഖത്തറില്‍ കടന്നുകയറി ഭരണകൂടത്തെ തകര്‍ക്കാനായിരുന്നുവത്രെ ശ്രമം. ഫ്രഞ്ച് മുന്‍ സൈനിക കമാന്റര്‍ പോള്‍ ബാരില്‍ ആണ് ഇക്കാര്യം ചാനലിനോട് വെളിപ്പെടുത്തിയത്.

ഓപറേഷന്‍ അബു അലി

ഓപറേഷന്‍ അബു അലി

മൂന്ന് അയല്‍രാജ്യങ്ങളാണ് ഇതിന് വേണ്ടി ശ്രമിച്ചതെന്ന് പോള്‍ ബാരില്‍ പറയുന്നു. ഓപറേഷന്‍ അബു അലി എന്നായിരുന്നു അട്ടിമറിക്ക് വിളിച്ചിരുന്ന പേര്. 1996 ഫെബ്രുവരി 14ന് റമദാന്‍ മാസത്തില്‍ രാത്രിയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍.

പരിശീലനം ലഭിച്ച 40 സൈനികര്‍

പരിശീലനം ലഭിച്ച 40 സൈനികര്‍

അന്നത്തെ പോലീസ് മേധാവി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍ത്താനിക്കും അട്ടിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നുവത്രെ. ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട ഒരു രാജ്യമാണ് അട്ടിമറിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തത്. പദ്ധതി നടപ്പാക്കാന്‍ 40 പരിശീലനം ലഭിച്ച സൈനികരെ തയ്യാറാക്കിയിരുന്നു.

സംഘം തമ്പടിച്ചത്

സംഘം തമ്പടിച്ചത്

അയല്‍രാജ്യത്തെ ഒരു ഹോട്ടലിലാണ് ഈ സംഘം തമ്പടിച്ചത്. വന്‍ ആയുധ ശേഖരവും ഇവരുടെ കൈവശമുണ്ടായിരുന്നു. യാത്രാ ആവശ്യങ്ങള്‍ക്കായി അയല്‍രാജ്യത്തിന്റെ പാസ്‌പോര്‍ട്ടും ഇവര്‍ക്ക് നല്‍കി. ഈജിപ്തില്‍ നിന്നാണ് ആയുധങ്ങള്‍ എത്തിച്ചത്. പ്രവാസ ജീവിതം നയിക്കുന്ന പ്രമുഖരായ ഖത്തരികളുടെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു.

പ്രധാന ദൗത്യം നിര്‍വഹിച്ചത്

പ്രധാന ദൗത്യം നിര്‍വഹിച്ചത്

മറ്റൊരു അയല്‍രാജ്യം ഗോത്ര വര്‍ഗക്കാരായ പോരാളികളെ തയ്യാറാക്കി. ഖത്തറിന്റെ അയല്‍രാജ്യത്ത് തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ പോള്‍ ബാരില്‍ ഏകോപിപ്പിച്ചു. ആശയവിനിമയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പോള്‍ ബാരില്‍ ആയിരുന്നു. 1996ന്റെ തുടക്കം മുതല്‍ തന്നെ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.

 കടല്‍വഴി ദോഹയിലെത്തി

കടല്‍വഴി ദോഹയിലെത്തി

കടല്‍വഴി താന്‍ ദോഹയിലെത്തിയെന്ന് ബാരില്‍ വിശദീകരിക്കുന്നു. പ്രധാന സ്ഥലങ്ങളുടെ ഫോട്ടോ എടുത്തു. ശൈഖ് ഹമദിന്റെ വസതി, ടെലിവിഷന്‍ സ്‌റ്റേഷന്‍, സുരക്ഷാ വിഭാഗത്തിന്റെ കാര്യാലയം എന്നിവയുടെ ചിത്രങ്ങളെല്ലാം പകര്‍ത്തുകയും ദോഹയുടെ സാഹചര്യം നിരീക്ഷിക്കുകയും ചെയ്തുവെന്ന് ബാരില്‍ പറയുന്നു.

 ഛാഡില്‍ നിന്ന് 3000 സൈനികര്‍

ഛാഡില്‍ നിന്ന് 3000 സൈനികര്‍

ഇതേ സമയം തന്നെ ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ നിന്ന് 3000 സൈനികരെ ഗള്‍ഫിലേക്കെത്തിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തി. പ്രസിഡന്റ് ഇദ്രീസ് ദെബ്ബിയുമായി രണ്ടു കോടി ഡോറളിന്റെ കരാറൊപ്പിട്ടു. ആക്രമണത്തില്‍ പങ്കാളിയാകാന്‍ 3000 സൈനികരെ ഗള്‍ഫിലേക്ക് എത്തിക്കുമെന്നായിരുന്നു കരാര്‍.

10 കോടി ഡോളര്‍ ചെലവായി

10 കോടി ഡോളര്‍ ചെലവായി

ആക്രമണ പദ്ധതി തയ്യാറാക്കാനും ഒരുക്കങ്ങള്‍ നടത്താനും അന്ന് 10 കോടി ഡോളര്‍ ചെലവായെന്ന് പോള്‍ ബാരില്‍ പറയുന്നു. എന്നാല്‍ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ഷിറാക്ക് അറിഞ്ഞു. പദ്ധതി നിര്‍ത്തിവെക്കാന്‍ അദ്ദേഹം നേരിട്ട് ഉത്തരവിട്ടുവെന്നും ബാരില്‍ പറഞ്ഞു.

വിഡ്ഡിത്തം

വിഡ്ഡിത്തം

വിഡ്ഡിത്തം എന്നാണ് പട്ടാള അട്ടിമറി നീക്കത്തെ പ്രഞ്ച് പ്രസിഡന്റ് ജാക്ക് ഷിറാക്ക് വിശേഷിപ്പിച്ചത്. ഖത്തറിന്റെ രാഷ്ട്രപിതാവായ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ത്താനിയുടെ സമ്മര്‍ദ്ദഫലമായിട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മകനെതിരായ നീക്കം ഒരുപക്ഷേ ആയിരങ്ങളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞുവത്രെ.

വന്‍ കൂട്ടക്കൊല

വന്‍ കൂട്ടക്കൊല

പദ്ധതി അന്ന് നടപ്പായിരുന്നെങ്കില്‍ വന്‍ കൂട്ടക്കൊല നടക്കുമായിരുന്നുവെന്ന് പോള്‍ ബാരില്‍ പറയുന്നു. ശൈഖ് ഹമദിനെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. കൂടെ വിദേശകാര്യ മന്ത്രിയെയും രാജകുടുംബത്തിലെ പ്രധാനികളെയും. ഖത്തറിന്റെ പ്രധാന ഓഫീസുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പോള്‍ ബാരില്‍ അല്‍ജസീറയോട് പറയുന്നു.

മറ്റൊരു അട്ടിമറി ശ്രമം

മറ്റൊരു അട്ടിമറി ശ്രമം

മറ്റൊരു അട്ടിമറി ശ്രമവും അടുത്തിടെ നടന്നുവെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ കഴിഞ്ഞദിവസം പറഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഈ സംഭവം നടന്നതെന്നും അദ്ദേഹം പറയുന്നു. അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗബ്രിയേല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ ഇടപെടലാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടുംദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്; ബദ്ധവൈരികള്‍ ഒന്നിക്കുന്നു, രഹസ്യചര്‍ച്ച തുടങ്ങി!! ബിജെപിയെ പൂട്ടും

English summary
Qatar 1996 coup plot: New details reveal Three Countries backing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X