കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍

Google Oneindia Malayalam News

ദോഹ/ലണ്ടന്‍: റഷ്യയില്‍ നടന്ന അവേശകരമായ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അടുത്ത വേദി ഖത്തറിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഖത്തറില്‍ ഫുട്‌ബോള്‍ വേദികള്‍ തകൃതിയായി ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ഇതുവരെ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ പോലെ അല്ല ഖത്തറില്‍ നടക്കാന്‍ പോകുന്നത്. എല്ലാ മല്‍സരങ്ങളും കാണാന്‍ കായിക പ്രേമികള്‍ക്ക് സാധിക്കുമെന്നതാണ് ഖത്തറിലെ പ്രത്യേകത.

ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം നടക്കുന്നത് ഖത്തറിന്റെ പുരോഗതിയുടെ നാഴികക്കല്ലാകുമെന്ന് തീര്‍ച്ച. അതുകൊണ്ടുതന്നെയാണ് ഖത്തറില്‍ നിന്ന് വേദി മാറ്റാന്‍ ചില ശക്തികള്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നത്. വേദി ഇംഗ്ലണ്ടിലേക്ക് മാറ്റുമെന്നാണ് പുതിയ വിവരം. ഖത്തറിനെതിരെ പുതിയ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ഫുട്‌ബോര്‍ ലോകകപ്പ് മല്‍സരങ്ങളുടെ വേദി ലഭിക്കുന്നതിന് ഖത്തര്‍ രഹസ്യ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. സണ്‍ഡെ ടൈംസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലെ പിആര്‍ ഏജസിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ഏതിരാളികളെ മോശമാക്കാന്‍ ശ്രമിച്ചു

ഏതിരാളികളെ മോശമാക്കാന്‍ ശ്രമിച്ചു

ഖത്തറിനൊപ്പം വേദിയുടെ ലേലത്തില്‍ പങ്കെടുത്ത പ്രധാന രാജ്യങ്ങളായിരുന്നു അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും. അമേരിക്കയെയും ഓസ്‌ട്രേലിയയെയും മോശമായി ചിത്രീകരിക്കാന്‍ ഖത്തര്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ ഖത്തര്‍ ആരോപണം തള്ളി.

വന്‍ ചെലവുണ്ടാകുമെന്ന് പ്രചരിപ്പിച്ചു

വന്‍ ചെലവുണ്ടാകുമെന്ന് പ്രചരിപ്പിച്ചു

ഒരു പിആര്‍ ഏജന്‍സി മുഖേനയാണ് ഖത്തര്‍ പ്രചാരണം നടത്തിയതത്രെ. കൂടെ മുന്‍ സിഐഎ ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ മല്‍സരത്തിന് വേദി ഒരുക്കിയാല്‍ വന്‍ ചെലവുണ്ടാകുമെന്ന് പ്രചരിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യകതമാക്കുന്നു.

ഫിഫയെ സ്വാധീനിക്കാന്‍

ഫിഫയെ സ്വാധീനിക്കാന്‍

കൂടാതെ അമേരിക്കയെയും ഓസ്‌ട്രേലിയയെയും മോശമാക്കി ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും ബ്ലോഗര്‍മാരെയും ഖത്തര്‍ പണം കൊടുത്ത് ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ചില പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഫിഫയെ സ്വാധീനിക്കാന്‍ വേണ്ടിയാണിതെല്ലാം ചെയ്തതത്രെ.

അമേരിക്കയുടെ നിലപാട്

അമേരിക്കയുടെ നിലപാട്

അമേരിക്കയില്‍ ലോകകപ്പ് മല്‍സരം നടത്തേണ്ടെന്ന് ചില പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വന്‍ തുക ചെലവിട്ടുള്ള ലോകകപ്പ് മല്‍സരം വേണ്ടെന്നായിരുന്നു അവരുടെ ആവശ്യം. പകരം ആ തുക ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്നായിരുന്നു എംപിമാരുടെ നിലപാട്.

അന്വേഷിക്കണമെന്ന് ബ്രിട്ടന്‍

അന്വേഷിക്കണമെന്ന് ബ്രിട്ടന്‍

ഖത്തറിനെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എംപി ഡാമിയന്‍ കോളിന്‍സ് രംഗത്തെത്തി. പാര്‍ലമെന്റിന്റെ കായിക, മാധ്യമ സമിതിയുടെ അധ്യക്ഷനാണ് ഇദ്ദേഹം. മല്‍സര വേദി ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്ന് ബ്രിട്ടനിലെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനില്‍ എല്ലാ സൗകര്യങ്ങളുണ്ടെന്നും അവര്‍ വാദിക്കുന്നു.

ഖത്തറിനെ മോശമാക്കാന്‍ ശ്രമം

ഖത്തറിനെ മോശമാക്കാന്‍ ശ്രമം

പശ്ചിമേഷ്യയില്‍ ആദ്യമായിട്ടാണ് ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദി ഒരുങ്ങുന്നത്. ഖത്തറില്‍ വേദി പ്രഖ്യാപിച്ചതു മുതല്‍ വേദി തടയാന്‍ ചില നീക്കങ്ങള്‍ നടന്നിരുന്നു. വേദി ലഭിക്കുന്നതിനും അനുകൂലമായി വോട്ട് കിട്ടുന്നതിനും ഖത്തര്‍ ഫിഫയിലെ ചിലര്‍ക്ക് കൈക്കൂലി കൊടുത്തുവെന്നായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല.

തെളിവായി പുറത്തുവിട്ടത്

തെളിവായി പുറത്തുവിട്ടത്

ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള പിആര്‍ കമ്പനി മേധാവി മൈക്കല്‍ ഹോര്‍ട്ട്‌സ്മാന്റെ ഇമെയിലുകളാണ് സണ്‍ഡെ ടൈംസ് ഖത്തറിനെതിരെ തെളിവായി പുറത്തുവിട്ടിട്ടുള്ളത്. വേദി ലേലത്തില്‍ പിടിക്കാനുള്ള ഖത്തര്‍ സംഘത്തിന്റെ ഉപദേഷ്ടാവിന് വേണ്ടി പിആര്‍ കമ്പനി പ്രവര്‍ത്തിച്ചുവെന്നാണ് മൈക്കല്‍ ഹോര്‍ട്‌സ്മാന്‍ പറയുന്നത്.

ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്ന്

ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്ന്

പുതിയ ആരോപണം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ബ്രിട്ടീഷ് എംപിമാര്‍ ആവശ്യപ്പെട്ടു. ഖത്തര്‍ ഫിഫയുടെ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കണം. ലംഘിച്ചിട്ടുണ്ടെങ്കില്‍ വേദി മാറ്റണം. വേദി ഇംഗ്ലണ്ടിലേക്ക് മാറ്റണമെന്നും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ചെയര്‍മാന്‍ ആയ ലോഡ് ട്രീസ്മാന്‍ ആവശ്യപ്പെട്ടു.

ഖത്തറിന്റെ പ്രതികരണം

ഖത്തറിന്റെ പ്രതികരണം

എന്നാല്‍ എല്ലാ ആരോപണങ്ങളും ഖത്തര്‍ തള്ളി. എല്ലാ ആരോപങ്ങളും തങ്ങള്‍ അന്വേഷിച്ചുവരികയാണ്. മറ്റു അന്വേഷണങ്ങളുമായി സഹകരിക്കും. ഫിഫയുടെ ചട്ടങ്ങള്‍ ഖത്തര്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും ഖത്തര്‍ സംഘാടക സമിതി അറിയിച്ചു. വേദി മാറ്റിയാല്‍ ഖത്തറിന് സാമ്പത്തികമായി വന്‍ തിരിച്ചടിയാകും.

ഖത്തറിലെ പ്രത്യേകതകള്‍

ഖത്തറിലെ പ്രത്യേകതകള്‍

ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഖത്തറില്‍ വേദി ഒരുക്കുന്നത് വളരെ അടുത്താണ്. അതുകൊണ്ടുതന്നെ എല്ലാ മല്‍സരങ്ങളും കാണാന്‍ കായിക പ്രേമികള്‍ക്ക് സാധിക്കും. സ്റ്റേഡിയങ്ങളിലേക്ക് എളുപ്പം എത്തുന്നതിന് യാത്രാ സൗകര്യവും ഖത്തര്‍ ഒരുക്കുന്നുണ്ട്. വേദികളുടെ ജോലികളും പുരോഗമിക്കുകയാണ്. കുറഞ്ഞ ചെലവില്‍ മലയാളികള്‍ക്ക് മല്‍സരം കാണാനുള്ള അവസരം കൂടിയാണ് വരുന്നത്.

ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? മുരളീധരനെ നിയോഗിച്ച് ബിജെപി, കൂട്ടിന് ത്രിപുര തന്ത്രജ്ഞനും!!ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? മുരളീധരനെ നിയോഗിച്ച് ബിജെപി, കൂട്ടിന് ത്രിപുര തന്ത്രജ്ഞനും!!

ജസ്‌ന കേസില്‍ പുതിയ മൊഴി; വിദ്യാര്‍ഥിനിയെ കണ്ടുവെന്ന് കാര്‍ ഡ്രൈവര്‍!! ആറ്റിലെ കാലിന്റേത് കഥജസ്‌ന കേസില്‍ പുതിയ മൊഴി; വിദ്യാര്‍ഥിനിയെ കണ്ടുവെന്ന് കാര്‍ ഡ്രൈവര്‍!! ആറ്റിലെ കാലിന്റേത് കഥ

English summary
Qatar 2022 bid team 'sabotaged World Cup rivals', qatar rejected reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X