കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിനുള്ളില്‍ ലാപ്‌ടോപ് നിരോധനം പിന്തുടര്‍ന്നാല്‍ ഓക്ക്‌ലന്റിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കും

വിമാനത്തിനുള്ളില്‍ ലാപ്‌ടോപ് നിരോധിച്ചുകൊണ്ടുള്ള യുഎസ് നടപടി പിന്തുടര്‍ന്നാല്‍ ഓക്ക്‌ലന്‍ഡിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍...

  • By Akhila
Google Oneindia Malayalam News

ദോഹ: വിമാനത്തിനുള്ളില്‍ ലാപ്‌ടോപ് നിരോധിച്ചുകൊണ്ടുള്ള യുഎസ് നടപടി പിന്തുടര്‍ന്നാല്‍ ഓക്ക്‌ലന്‍ഡിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍.

മൊബൈല്‍ ഫോണ്‍, മരുന്നുപകരണങ്ങളും ഒഴികെ ലാപ്‌ടോപ് ഉള്‍പ്പടെ മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ദോഹ ഉള്‍പ്പടെ പത്ത് വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് വിമാനങ്ങളില്‍ യുഎസ് ആഭ്യന്തരവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ന്യൂസിലാന്റും

ന്യൂസിലാന്റും

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണ്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് അധികസുരക്ഷ നിര്‍ബന്ധമാക്കിയതിന് പിന്നാലെ ന്യൂസിലന്റിലേക്കും അത് ആവര്‍ത്തിക്കുമെന്നുള്ള പ്രഖ്യാപനത്തിന് ശേഷമാണ് അല്‍ ബേക്കര്‍.

താത്കാലിക ആവശ്യങ്ങള്‍ക്ക്

താത്കാലിക ആവശ്യങ്ങള്‍ക്ക്

അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ചുകൊണ്ട് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് താത്കാലിക ഉപയോഗിത്തിന് ലാപ്‌ടോപ് നല്‍കുന്നുണ്ട്.

ലാപ്‌ടോപ് നിരോധനം

ലാപ്‌ടോപ് നിരോധനം

അമേരിക്കയുടെ ലാപ്‌ടോപ് നിരോധനത്തോടെ യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ മറിക്കടക്കാന്‍ കഴിയുമെന്ന് അല്‍ബേക്കര്‍ പറഞ്ഞു.

സര്‍വ്വീസ് റദ്ദാക്കും

സര്‍വ്വീസ് റദ്ദാക്കും

അമേരിക്കയിലേക്കുള്ള സര്‍വ്വീസ് തുടരാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനമെങ്കിലും മേയ് അഞ്ചു മുതല്‍ അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കാന്‍ യുഎഇയുടെ എമിറേറ്റ്‌സ് തീരുമാനിച്ചിട്ടുണ്ട്.

English summary
Qatar Airways could drop New Zealand route if laptops banned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X