പുതിയ അൻപതോളം 777-8 ചരക്ക് വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുത്ത് ഖത്തർ; 34 ചരക്ക് വിമാനങ്ങൾ ആദ്യം
പുതിയ അൻപതോളം 777-8 ചരക്ക് വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുത്ത് ഖത്തർ; 34 ചരക്ക് വിമാനങ്ങൾ ആദ്യം
ദോഹ: ബോയിങ്ങിന്റെ പുതിയ അൻപതോളം 777-8 ചരക്ക് വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്‌സ് കരാർ ഒപ്പുവച്ചു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് കരാർ ഒപ്പിട്ടത്.ബോയിങ് 777-8 ചരക്ക് വിമാനങ്ങൾക്കായി 2,000 കോടി ഡോളറിൽ അധികം മൂല്യമുള്ള കരാറിൽ ആണ് ഖത്തർ എയർവേയ്‌സ് ഒപ്പുവച്ചിരിക്കുന്നത്.
34 ചരക്കു വിമാനങ്ങളാണ് ആദ്യം വാങ്ങുക. ഇതോടെ, ബോയിങ് 777-8 ചരക്ക് വിമാനത്തിന്റെ ആഗോള തലത്തിലെ ആദ്യ ഉപഭോക്താവ് ഖത്തർ എയർവേയ്‌സ് ആകുന്നു.

അതേസമയം, 16 ചരക്കു വിമാനങ്ങൾ കൂടി വാങ്ങാനുള്ള വ്യവസ്ഥ ഉൾക്കൊള്ളിച്ചുള്ളതാണ് കരാർ. ജി ഇ90 എൻജിന്റെ 2 ബോയിങ് 777 ചരക്കു വിമാനങ്ങൾ കൂടി വാങ്ങുന്നതും കരാറിലുണ്ട്. 38 യുഎസ് സ്‌റ്റേറ്റുകളിലെ നൂറുകണക്കിന് വിതരണക്കാരെ പിന്തുണക്കുന്നതിനൊപ്പം 35,000 ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമാണ് ഖത്തർ എയർവേയ്‌സിന്റെ ഓർഡർ.
ലോകത്തിലെ ഏറ്റവും വലിയ ഇരട്ട എൻജിൻ കാർഗോ ജെറ്റ് ആയിരിക്കും ബോയിങ് 777-8. ഏറ്റവും കൂടുതൽ പേലോഡ് കപ്പാസിറ്റിയുള്ളതും ഇന്ധന ക്ഷമത, പ്രസാരണം, പ്രവർത്തന ചെലവ് എന്നിവയുടെ കാര്യത്തിൽ 25 ശതമാനത്തിലധികം മികവ് പുലർത്തുന്നതുമാണ് ബോയിങ് 777-8.
അതേസമയം, പുതിയ 777-8 ആദ്യ ചരക്ക് വിമാനം 2027 ലാകും ഖത്തർ എയർവേയ്‌സിന്റെ കാർഗോ ശ്രേണിയിലേക്ക് എത്തുന്നത്.












Click it and Unblock the Notifications