
ബഹിഷ്കരണ ആഹ്വാനം;'വിവരമുള്ളവർക്ക് ഇതെല്ലാം അസംബന്ധമാണെന്ന് അറിയാം'..പ്രതികരിച്ച് ഖത്തർ എയർവേയ്സ്
ദോഹ; ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കാനുള്ള സംഘപരിവാറിന്റെ ആഹ്വാനങ്ങളിൽ പ്രതികരിച്ച് കമ്പനി. തെറ്റിധരിക്കപ്പെട്ട വ്യക്തികളാണ് ഇത്തരത്തിലുള്ള ആഹ്വാനം നടത്തിയതെന്നും ഇക്കാര്യത്തിൽ കമ്പനിക്ക് തെല്ലും ആശങ്കയില്ലെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കർ ദി ഹിന്ദുവിനോട് പ്രതികരിച്ചു.
'തെറ്റിദ്ധരിക്കപ്പെട്ട ചില വ്യക്തികളാണ് ഇത് ചെയ്യുന്നത്, അതിനെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആർക്കെതിരെയും എന്തും പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്', അക്ബർ അൽ ബേക്കർ പറഞ്ഞു. ബഹിഷ്കരണ ആഹ്വാനങ്ങൾ കമ്പനിയെ ബാധിച്ചിട്ടില്ല. കാരണം വിദ്യാസമ്പന്നരായ ആളുകൾക്ക് അറിയാം ചുറ്റും നടക്കുന്നത് വെറും അസംബന്ധമാണെന്ന്, അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നീക്കം വിജയിക്കില്ല; മഹാരാഷ്ട്രീയം എംവിഎ സർക്കാറിനൊന്നും സംഭവിക്കില്ല:നാനോ പടോലെ
അതേസമയം ഇന്ത്യൻ വിമാനകമ്പനിയായ ഇൻഡിഗോയുടെ ഓഹരി വാങ്ങുന്നതിൽ കമ്പനി പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡിഗോയുടെ രാകേഷ് അഗർവാളും രാഹുൽ ബാട്ടിയയും തമ്മിലുള്ള അധികാര തർക്കത്തിൽ ഇടപെടില്ലെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഭാട്ടിയയിൽ നിന്ന് മാത്രമേ കമ്പനി ഓഹരി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
ബി ജെ പി നേതാവ് നൂപുർ ശർമ,നവീന്‍ കുമാര്‍ ജിന്‍ഡാല്‍
എന്നിവർ നടത്തി. പ്രവാചക നിന്ദ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു ട്വിറ്ററിൽ ഖത്തർ എയർവെയ്സിനെതിരെ സംഘപരിവാർ അനുകൂലികൾ ബഹിഷ്കരണ ആഹ്വാനം ഉയർത്തിയത്. ബി ജെ പി നേതാവിന്റെ അപ്രസ്താവനയെ അപലപിച്ച് ഖത്തർ രംഗത്തെത്തിയതിനെ തുടർന്നായിരുന്നു ഇത്.