കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ഡ്രീംലൈനര്‍ വിമാനവുമായി ഖത്തര്‍ എയര്‍വേയ്സ്; യാത്രാസൗകര്യം കൂടും

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം - ദോഹ സെക്ടറില്‍ ഡ്രീം ലൈനര്‍ വിമാന സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. നിലവിലെ എ 320 വിമാനങ്ങള്‍ക്ക് പകരമായി ബി 787 സീരീസ് ഡ്രീംലൈനര്‍ സര്‍വീസ് ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തും എന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡ്രീം ലൈനര്‍ വരുന്നതോടെ എ 320 നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 160 ല്‍ നിന്ന് 254 ആയി ഉയരും. ഡ്രീം ലൈനറില്‍ ബിസിനസ് ക്ലാസില്‍ മാത്രം 22 സീറ്റുകള്‍ ആണ് ഉണ്ടാകുക. ആദ്യഘട്ടത്തില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്നത്.

WQDWS

സംഘപരിവാറിന്റെ തനിനിറം കേരളത്തിലെടുത്താല്‍ ജനം ഒറ്റക്കെട്ടായി ചെറുക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രിസംഘപരിവാറിന്റെ തനിനിറം കേരളത്തിലെടുത്താല്‍ ജനം ഒറ്റക്കെട്ടായി ചെറുക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അതേസമയം എ 320 സര്‍വീസ് 5 ദിവസം കൂടി തുടരും. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ ആണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യത്തെ ഡ്രീംലൈനര്‍ വിമാനം എത്തിയത്. തിരുവനന്തപപരം വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ഡ്രീം ലൈനറെ സ്വീകരിച്ചത്.

നയന സൂര്യന്റെ മരണം കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകി? പൊലീസ് സര്‍ജന്റെ മൊഴി പുറത്ത്നയന സൂര്യന്റെ മരണം കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകി? പൊലീസ് സര്‍ജന്റെ മൊഴി പുറത്ത്

തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്കും യൂറോപ്പ്, യു എസ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്കും കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാന്‍ ഡ്രീംലൈനിന്റെ വരവ് സഹായിക്കും.

ലോട്ടറിയടിച്ചത് കോടികള്‍.. വാങ്ങിയത് പുത്തന്‍ വീട്; താമസം മാറുന്നതിനിടെ വീട് കത്തിനശിച്ചുലോട്ടറിയടിച്ചത് കോടികള്‍.. വാങ്ങിയത് പുത്തന്‍ വീട്; താമസം മാറുന്നതിനിടെ വീട് കത്തിനശിച്ചു

English summary
Qatar Airways starts Dreamliner flight from Thiruvananthapuram to Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X