കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ വരുന്നു; ഇന്ത്യയില്‍ വിമാനയാത്രാ നിരക്ക് കുത്തനെ കുറയും!! വെളിപ്പെടുത്തി കമ്പനി മേധാവി

  • By Desk
Google Oneindia Malayalam News

ദോഹ: എയര്‍ ഇന്ത്യ വാങ്ങാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഖത്തര്‍ പുതിയ നീക്കം നടത്തുന്നു. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ എല്ലാ രേഖകളും തയ്യാറാക്കി ഇന്ത്യയില്‍ പുതിയ വിമാനകമ്പനി തുടങ്ങാനാണ് ഖത്തറിന്റെ തീരുമാനം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സ് പുറത്തുവിട്ടു.
പൂര്‍ണമായും ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാകും ഇന്ത്യയില്‍ സ്ഥാപിക്കുക. പ്രവര്‍ത്തനങ്ങളും ഓഫീസുകളുമെല്ലാം ഇന്ത്യയില്‍. എയര്‍ ഇന്ത്യ ഖത്തര്‍ എയര്‍വെയ്‌സ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ തള്ളി. ലോകത്തെ തന്നെ ഏറ്റവും ലാഭകരമായ വിമാനകമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഈ കമ്പനി ഇന്ത്യയിലേക്ക് വരുന്നതോടെ വിമാന യാത്രാ നിരക്ക് കുത്തനെ കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ....

എയര്‍ ഇന്ത്യയല്ല, പുതിയ കമ്പനി

എയര്‍ ഇന്ത്യയല്ല, പുതിയ കമ്പനി

ഖത്തര്‍ എയര്‍വെയ്‌സിന് എയര്‍ ഇന്ത്യ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കമില്ലെന്ന് കമ്പനി മേധാവി അക്ബര്‍ അല്‍ ബക്കര്‍ വ്യക്തമാക്കി. മാത്രമല്ല, ഇന്ത്യയില്‍ പുതിയ വിമാനകമ്പനി ആരംഭിക്കാന്‍ പോകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉദ്യോഗസ്ഥരും ഇന്ത്യക്കാര്‍

ഉദ്യോഗസ്ഥരും ഇന്ത്യക്കാര്‍

ഇന്ത്യ കേന്ദ്രമായി തന്നെയായിരിക്കും പുതിയ വിമാനകമ്പനിയുടെ പ്രവര്‍ത്തനം. എന്നാല്‍ ഖത്തറിന്റെ പൂര്‍ണ ഉടമസ്ഥതയിലുമായിരിക്കും. ഇന്ത്യയിലെ ഉദ്യോഗസ്ഥരായിരിക്കും കമ്പനിയുടെ പ്രധാന കാര്യങ്ങളെല്ലാം നിയന്ത്രിക്കുക. എന്നാല്‍ കടിഞ്ഞാണ്‍ ഖത്തറിന്റെ കൈവശമായിരിക്കും.

അപേക്ഷ ഉടന്‍ സമര്‍പ്പിക്കും

അപേക്ഷ ഉടന്‍ സമര്‍പ്പിക്കും

കമ്പനി ചെയര്‍മാന്‍ ഇന്ത്യക്കാരനായിരിക്കും. ബോര്‍ഡ് അംഗങ്ങളില്‍ കൂടുതലും ഇന്ത്യക്കാരായിരിക്കും. ഇന്ത്യയില്‍ പുതിയ വിമാന കമ്പനി തുടങ്ങുന്നതിന് വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഖത്തര്‍ എയര്‍വെയ്‌സ് ചുമതലപ്പെടുത്തിയ അഭിഭാഷകര്‍ ഇതിനുള്ള പണി തുടങ്ങിക്കഴിഞ്ഞു.

മറ്റു പങ്കാളികള്‍ വേണ്ട

മറ്റു പങ്കാളികള്‍ വേണ്ട

പുതിയ വിമാന കമ്പനിയില്‍ ഇന്ത്യയില്‍ നിന്ന് പങ്കാളിയുണ്ടാകില്ല. പൂര്‍ണ ഉടമാവകാശം ഖത്തറിനായിരിക്കും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ വിമാന കമ്പനി തുടങ്ങാന്‍ വിദേശ നിക്ഷേപ നിയമം അനുമതി നല്‍കുന്നുണ്ട്. ഈ നിയമ പ്രകാരമാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ പുതിയ കമ്പനി ആരംഭിക്കുന്നത്.

ബോര്‍ഡില്‍ മൂന്ന് പേര്‍

ബോര്‍ഡില്‍ മൂന്ന് പേര്‍

കമ്പനിയുടെ മാനേജര്‍മാര്‍ ഇന്ത്യക്കാരായിരിക്കുമെന്ന് അക്ബല്‍ അല്‍ ബക്കര്‍ വ്യക്തമാക്കി. ബോര്‍ഡ് അംഗങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം ഖത്തരുകാരായിരിക്കും. ചെയര്‍മാന്‍ ഉള്‍പ്പെടെ ഇന്ത്യക്കാരാകുമെന്നും അല്‍ ബക്കര്‍ വ്യക്തമാക്കി.

നിയമവശം ഇങ്ങനെ

നിയമവശം ഇങ്ങനെ

2016 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമ പ്രകാരമാണ് ഖത്തര്‍ വിമാന കമ്പനി ഇന്ത്യയില്‍ തുടങ്ങുന്നത്. ഇതുപ്രകാരം 100 ശതമാനം ഓഹരി പങ്കാളിത്തതോടെ വിദേശ കമ്പനിക്ക് ഇന്ത്യയില്‍ പുതിയ കമ്പനി ആരംഭിക്കാന്‍ സാധിക്കും. വിദേശ വിമാന കമ്പനിക്കാണെങ്കില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമേ ഉണ്ടാകൂ. ബാക്കി 51 ശതമാനം മറ്റേതെങ്കിലും വിദേശ കമ്പനികള്‍ ഏറ്റെടുക്കേണ്ടി വരും.

 യാത്രാ നിരക്ക് കുറയും

യാത്രാ നിരക്ക് കുറയും

20 ലധികം വിമാനങ്ങളുള്ള കമ്പനിയാണ് ഇന്ത്യയില്‍ ആരംഭിക്കുകയെന്ന് അല്‍ ബക്കര്‍ വ്യക്തമാക്കി. അതേസമയം ഖത്തര്‍ ഇന്ത്യയില്‍ പുതിയ കമ്പനി തുടങ്ങിയാല്‍ വിമാന യാത്രാ നിരക്ക് കുറയുമെന്നാണ് കരുതുന്നത്. സൗകര്യങ്ങള്‍ ഏറെയുള്ള ഖത്തര്‍ എയര്‍വെയ്‌സ് നല്‍കുന്നത് ലോകത്തിലെ തന്നെ മികച്ച സേവനങ്ങളിലൊന്നാണ്.

യൂറോപ്പ് പിടിക്കാനും നീക്കം

യൂറോപ്പ് പിടിക്കാനും നീക്കം

നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് അതിന്റെ സര്‍വീസ് മേഖല വ്യാപിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് ആരംഭിച്ചിട്ടുണ്ട്. മറ്റു വിമാന കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഇത് കമ്പനികള്‍ക്കിടയില്‍ മല്‍സരത്തിന് ഇടയാക്കും.

നിരക്ക് കുറവ്, മികച്ച സേവനം

നിരക്ക് കുറവ്, മികച്ച സേവനം

എന്നാല്‍ ഇന്ത്യയില്‍ എയര്‍ ഇന്ത്യ വാങ്ങിയാകും ഖത്തര്‍ എയര്‍വെയ്‌സ് എത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുണ്ടാകില്ലെന്നും പുതിയ കമ്പനി തുടങ്ങുമെന്നുമാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങുന്ന കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് നല്‍കുന്ന പോലെ നിരക്ക് കുറഞ്ഞ സേവനമാകുമെന്നും സൂചനകളുണ്ട്.

മല്‍സരം കനക്കും

മല്‍സരം കനക്കും

അങ്ങനെ സംഭവിച്ചാല്‍ ഖത്തര്‍ കമ്പനിയുടെ വരവോടെ ഇന്ത്യയില്‍ വിമാന സര്‍വീസ് രംഗത്ത് മല്‍സരം കനക്കും. ഇത് യാത്രാനിരക്ക് കുറയാന്‍ ഇടയാക്കിയേക്കും. ഉപരോധം മൂലം ഖത്തര്‍ എയര്‍വെയ്‌സിന് പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും മികച്ച സേവനം ഒരുക്കുന്നതില്‍ ഖത്തര്‍ എയര്‍വെയ്‌സ് മുമ്പില്‍ തന്നെയാണ്.

ആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ത്തു; ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍!! മോഹന്‍ ഭാഗവതിന് മതമറിയില്ലആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ത്തു; ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍!! മോഹന്‍ ഭാഗവതിന് മതമറിയില്ല

English summary
Qatar Airways to apply soon to start airline in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X