കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

Google Oneindia Malayalam News

ദോഹ: സൗദി അറേബ്യ നേതൃത്വം നല്‍കുന്ന നാല് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ഉപരോധ രാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ ഇന്നും നിയമ പോരാട്ടത്തിലാണ്. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളും നിയമനടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനിടെ കുവൈത്തും ഒമാനും മുന്‍കൈയ്യെടുത്ത് ഒട്ടേറെ സമവായ നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

ഇനി സ്വന്തം വഴിയെന്ന് പ്രഖ്യാപിച്ച ഖത്തറിന് അനുകൂലമായിട്ടാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് വിധി വന്നത്. തൊട്ടുപിന്നാലെ ഉപരോധ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് ഖത്തര്‍ ഒരുങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊട്ടിയടച്ച ഉപരോധം

കൊട്ടിയടച്ച ഉപരോധം

2017 ജൂണിലാണ് ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ ഇടപാടുകളില്‍ നിന്നും ഖത്തറിനെ വിലക്കുന്നതായിരുന്നു ഉപരോധം.

തിരിച്ചുകയറിയ ഖത്തര്‍

തിരിച്ചുകയറിയ ഖത്തര്‍

ആദ്യം വന്‍ പ്രതിസന്ധിയിലായ ഖത്തര്‍ പിന്നീട് യൂറോപ്പിന്റെയും ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളുടെയും തുര്‍ക്കി, ഇറാന്‍ എന്നീ സഖ്യരാജ്യങ്ങളുടെയും സഹകരണത്തോടെ തിരിച്ചുകയറാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ഉപരോധ രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ നിയമ പോരാട്ടവും ആരംഭിച്ചു.

വ്യോമപാതാ വിലക്ക്

വ്യോമപാതാ വിലക്ക്

ഇങ്ങനെ തുടങ്ങിയ നിയമപോരാട്ടത്തിനാണ് കഴിഞ്ഞദിവസം ഖത്തര്‍ വിജയം കണ്ടത്. ഉപരോധ രാജ്യങ്ങളിലേക്ക് നിലവില്‍ ഖത്തറില്‍ നിന്ന് പോകാന്‍ സാധ്യമല്ല. ഖത്തര്‍ എയര്‍വേയ്‌സിന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി സഖ്യരാജ്യങ്ങള്‍.

ഖത്തറിന്റെ പരാതിക്ക് അംഗീകാരം

ഖത്തറിന്റെ പരാതിക്ക് അംഗീകാരം

ഉപരോധം മൂലം വന്ന നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തര്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനയില്‍ (ഐഎസിഒ) പരാതി നല്‍കിയിരുന്നു. സംഘടനയിലെ ഭൂരിപക്ഷം അംഗ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചതോടെ ഖത്തറിന്റെ പരാതിക്ക് അംഗീകാരം ലഭിച്ചത് 2018ലാണ്.

അന്താരാഷ്ട്ര കോടതി ഹര്‍ജി തള്ളി

അന്താരാഷ്ട്ര കോടതി ഹര്‍ജി തള്ളി

ഇതിനെതിരെ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. എന്നാല്‍ ഈ അപ്പീല്‍ ഹര്‍ജി കഴിഞ്ഞദിവസം നീതിന്യായ കോടതി തള്ളുകയാണ് ചെയ്തത്. ഇതോടെ ഖത്തറിന്റെ പരാതിയില്‍ ഉപരോധ രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ അന്താരാഷ്ട്ര വ്യോമയാന സംഘടനയില്‍ തുടരും.

ഏഴ് ദിവസത്തിനകം വിശദീകരണം

ഏഴ് ദിവസത്തിനകം വിശദീകരണം

ഉപരോധം ആരംഭിച്ച ശേഷം സിവില്‍ വ്യോമയാന രംഗത്ത് ഖത്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനയ്ക്ക് ഖത്തര്‍ പരാതി നല്‍കിയിരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്നതിന് പിന്നാലെ ഉപരോധരാജ്യങ്ങളോട് ഏഴ് ദിവസത്തിനകം വിശദീകരണം അറിയിക്കാന്‍ സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.

അപൂര്‍വമായ വിധി

അപൂര്‍വമായ വിധി

ഖത്തറിനെതിരായ അപ്പീല്‍ ഹര്‍ജി പരിഗണിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉപരോധ രാജ്യങ്ങള്‍ നിയമിച്ച പ്രത്യേക ജഡ്ജിയുമുണ്ടായിരുന്നു. എന്നാല്‍ ഈ ജഡ്ജി ഉള്‍പ്പെടെയുള്ള പാനലാണ് ഖത്തറിന് അനുകൂലമായ വിധി പ്രഖ്യാപിച്ചത് എന്നത് എടുത്തുപറയേണ്ടതാണ്. ഇങ്ങനെ അപൂര്‍വമായിട്ടേ സംഭവിക്കാറുള്ളൂ.

ഖത്തറിന്റെ മൂന്നാം വിജയം

ഖത്തറിന്റെ മൂന്നാം വിജയം

ഉപരോധം തുടങ്ങിയ ശേഷം അന്താരാഷ്ട്രതലത്തില്‍ ഖത്തറിന് ലഭിക്കുന്ന മൂന്നാമത്തെ വിജയമാണ് കോടതി വിധിയെന്ന് അന്താരാഷ്ട്ര കോടതിയിലെ ഖത്തര്‍ ഏജന്റ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി പറയുന്നു. വിധി വന്നതിന് പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സ് പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്.

ഉപരോധ രാജ്യങ്ങള്‍ക്ക് ബില്ല്

ഉപരോധ രാജ്യങ്ങള്‍ക്ക് ബില്ല്

വ്യോമ പാത നിരോധച്ചത് മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന് കോടികളുടെ നഷ്ടമാണ് നേരിട്ടത്. ഇക്കാര്യത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നിലപാട്. നഷ്ടത്തിന്റെ കണക്കുകള്‍ കാണിച്ച് വിശദമായ ബില്ല് ഉപരോധരാജ്യങ്ങള്‍ക്ക് അയക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം.

കോടികളുടെ നഷ്ടം

കോടികളുടെ നഷ്ടം

തങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണ് നേരിട്ടത്. ഇത് തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ തുടരും. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളോട് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ബില്ല് അയക്കാനാണ് തീരുമാനം. ഈ രാജ്യങ്ങളിലേക്കുള്ള യാത്രയും ചരക്കുകടത്തും മൂന്ന് വര്‍ഷമായി ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്നില്ല.

യുഎഇയുടെ പ്രതികരണം

യുഎഇയുടെ പ്രതികരണം

ഉപരോധം തുടങ്ങുന്നതിന് മുമ്പ് നാല് രാജ്യങ്ങളിലേക്കുമുള്ള സര്‍വീസ് ശക്തിപ്പെടുത്തുന്നതിന് കോടികളുടെ ദീര്‍ഘകാല പദ്ധതികള്‍ ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉപരോധം കാരണം എല്ലാം തകിടം മറിഞ്ഞു. ഇത് തങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്നും ഇതിന് പരിഹാരം വേണമെന്നുമാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നിലപാട്. എന്നാല്‍ നിയമപോരാട്ടം തങ്ങളും തുടരുമെന്നാണ് യുഎഇ പ്രതികരിച്ചത്.

English summary
Qatar Airways to send the Compensation bill to Saudi Arabia, UAE, Bahrain, Egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X