കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമയാനരംഗത്ത് ചിറകുവിരിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ്

  • By Desk
Google Oneindia Malayalam News

ദോഹ: ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ ഖത്തറിലെ ഔദ്യോഗിക വിമാന കമ്പനിയും ലോകത്തിലെ മികച്ച എയര്‍ലൈന്‍സുകളിലൊന്നുമായ ഖത്തര്‍ എയര്‍വെയ്സ് ഒരുങ്ങുന്നു. ഇന്ത്യയില്‍ കമ്പനി തുടങ്ങി ആഭ്യന്തര സര്‍വീസ് രംഗത്ത് ഉള്‍പ്പെടെ സര്‍വീസ് നടത്താനാണ് ഖത്തര്‍ എയര്‍വെയ്സിന്റെ നീക്കമെന്നറിയുന്നു. ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കിര്‍ തന്നെയാണ് ഇന്ത്യന്‍ വ്യോമയാനരംഗത്തോടുള്ള താല്‍പര്യം വെളിപ്പെടുത്തിയത്.

ഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമം
100 വിമാനങ്ങളെങ്കിലുമുള്ള കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതുതരം വിമാനങ്ങളാണ് ഇന്ത്യയില്‍ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള താല്‍പര്യം 2017 മാര്‍ച്ചില്‍ തന്നെ ഖത്തര്‍ എയര്‍വെയ്‌സ് പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഉപയോഗപ്പെടുത്തി കമ്പനി തുടങ്ങാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കാര്യമായി മുന്നോട്ടുപോയിരുന്നില്ല.

qatarairways-

അതിവേഗം വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള അവസരത്തെ വളരെ പ്രതീക്ഷയോടെയാണ് ഖത്തര്‍ എയര്‍വെയ്‌സ് കാണുന്നത്. ഇന്ത്യയില്‍ വ്യോമയാന രംഗത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ ഇന്ത്യ നേരത്തേ തീരുമാനമെടുത്തിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രധാന ലക്ഷ്യമെന്ന നിലയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ കമ്പനി തീരുമാനിച്ചിരുന്നു. ഏറ്റവും വലിയ ആഡംബര വിമാനങ്ങളില്‍ പെട്ട എയര്‍ബസ് 350-1000 ലോകത്തിലാദ്യമായി ഖത്തര്‍ എയര്‍വെയ്സ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ലണ്ടനിലേക്കാണ് വിമാനത്തിന്റെ ആദ്യ സര്‍വീസ്.

സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്സൗദിയില്‍ ആദ്യ വനിതാമന്ത്രിയായി ഡോ തമാദര്‍ ബിന്‍ത് യൂസുഫ്

സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍

English summary
Qatar Airways has plans to launch an airline in India with at least 100 planes, the airline's chief executive Akbar Al Baker said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X