Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ എയര്‍വേയ്‌സിന് കുരുക്കിട്ടു; ഓസ്‌ട്രേലിയക്കും നഷ്ടം... ജോലി ഇല്ലാതാകുമെന്ന് ഭയം

ദോഹ/സിഡ്‌നി: ലോകത്തെ മുന്‍നിര വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഖത്തര്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഈ കമ്പനി ലോകത്തെ മിക്ക നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. യൂറോപ്പിലേയും ആഫ്രിക്കയിലേയും വന്‍കിട നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതുകൊണ്ടുതന്നെ ഖത്തര്‍ വഴിയുള്ള യാത്രക്കാരും ഏറിയിട്ടുണ്ട്.

കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് പദ്ധതി തയ്യാറാക്കി വരികയാണ്. മാത്രമല്ല, ചില രാജ്യങ്ങളിലേക്ക് ലാഭ സാധ്യത മുന്‍കൂട്ടി കണ്ട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലേക്ക് സര്‍വീസ് എണ്ണം കൂട്ടാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

qatar

ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകള്‍ കൂടുതലാക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചത്. ആവശ്യവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും അനുമതി കിട്ടിയില്ല. ഓസ്‌ട്രേലിയയിലെ ജോലി സാധ്യതകള്‍ കുറയുമെന്ന് കണ്ടാണ് അനുമതി നല്‍കാതിരുന്നത്. ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വിന്റാസ് ഖത്തര്‍ എയര്‍വേയ്‌സിന് എതിരായ റിപ്പോര്‍ട്ട് നല്‍കിയെന്നും വാര്‍ത്തകളുണ്ട്.

ഖത്തര്‍ എയര്‍വേയ്‌സിന് കൂടുതല്‍ സര്‍വീസിന് അനുമതി ലഭിക്കാതിരുന്നത് തിരിച്ചടിയാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കും ഇത് തിരിച്ചടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാരണം ഓസ്‌ട്രേലിയന്‍ ടൂറിസം മേഖലയിലെ സന്ദര്‍ശകരുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. പ്രതിവര്‍ഷം 50 കോടി ഡോളറിന്റെ നഷ്ടമാണ് ഓസ്‌ട്രേലിയക്ക് ഈ തീരുമാനം വരുത്തി വയ്ക്കുക.

ഖത്തറിന്റെ ആവശ്യം നിരസിച്ചതു വഴി പ്രതിവര്‍ഷം 540 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഓസ്‌ട്രേലിയക്കുണ്ടാകുക എന്ന് ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു. സര്‍വീസിന് അനുമതി നല്‍കുകയാണെങ്കില്‍ ലഭിക്കേണ്ടിയിരുന്ന മറ്റു സാമ്പത്തിക ക്രയവിക്രയങ്ങളുടെ വരുമാനം കൂടി കണക്കാക്കുമ്പോള്‍ നഷ്ടം 788 മില്യണ്‍ ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

ഖത്തറിന്റെ ആവശ്യം നിരസിക്കാമെന്ന് ഓസ്‌ട്രേലിയന്‍ ഗതാഗത മന്ത്രി കാതറിന്‍ കിങ് പാര്‍ലമെന്റിനെ അറിയിച്ചു. ദേശീയ താല്‍പ്പര്യം പരിഗണിച്ച് മാത്രമേ മുന്നോട്ടു പോകാവു എന്നും അവര്‍ അറിയിച്ചുവത്രെ. ഖത്തര്‍ എയര്‍വേയ്‌സിന് കൂടുതല്‍ അവസരം നല്‍കിയാല്‍ ഓസ്‌ട്രേലിയയുടെ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും തൊഴില്‍ നഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഴ്ചയില്‍ 28 വിമാനങ്ങള്‍ ദോഹയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ 21 പ്രതിവാര സര്‍വീസ് കൂടി അനുവദിക്കാനാണ് ഖത്തര്‍ എയര്‍വേയ്‌സ് ആവശ്യപ്പെട്ടത്. ബ്രിസ്ബണ്‍, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി, അഡലെയ്ദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ചില സര്‍വീസുകളില്‍ യാത്രക്കാരില്ലാതെ വിമാനം കാലിയാണെന്ന് ചൂണ്ടിക്കാട്ടി അത്തരം യാത്രകളെ ഗോസ്റ്റ് ഫ്‌ളൈറ്റ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+