Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ഖത്തറിന്റെ പണിയോ? ഇസ്രായേലിനെ ഭൂപടത്തില്‍ നിന്നും ഖത്തർ എയർവേയ്സ്: എല്ലാം പലസ്തീൻ ടെറിട്ടറീസ്

ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നല്‍കുന്ന ലോകഭൂപടത്തില്‍ നിന്നും ഇസ്രായേലിന് വെട്ട്. ഇസ്രായേൽ എന്ന രാഷ്ട്രം ഖത്തർ എയർവേഴ്സിന്റെ ഭൂപടത്തിൽ നിന്ന് പൂർണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇസ്രായേല്‍ മാധ്യമായ ദി ടൈംസ് ഓഫ് ഇസ്രായേലില്‍ എഴുതിയ ലേഖനത്തില്‍ മാർക്ക് റിവോ എന്ന ഇസ്രായേല്‍-യുഎസ് പൗരൻ വ്യക്തമാക്കുന്നത്.

ജറുസലേം, ടെൽ അവീവ്, ഹൈഫ തുടങ്ങിയ പ്രധാന ഇസ്രായേൽ നഗരങ്ങൾക്ക് പകരം "പലസ്തീൻ ടെറിട്ടറീസ്" എന്ന പേര് മാത്രമാണ് ഭൂപടത്തിൽ കാണാനാകുന്നത്. അതേസമയം റമല്ല, ഗാസ, ഖാൻ യൂനിസ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഈ ഭൂപടം, ഖത്തർ സർക്കാരിന്റെ ആഗോള തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണോ, അതോ ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഒറ്റപ്പെട്ട നടപടിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

qatar-israel-map

ഇസ്രായേലിനെ അന്താരാഷ്ട്രതലത്തിൽ അപകീർത്തിപ്പെടുത്താനും ഒടുവിൽ പൂർണ്ണമായി ഇല്ലാതാക്കാനുമുള്ള ഖത്തറിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഇത്. പ്രധാനമായും നാല് തരത്തിലാണ് ഖത്തർ ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും മാർക്ക് റിവോ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം പറയുന്ന നാല് കാരണങ്ങള്‍ ഇവയാണ്. പൂർണ്ണമായും ഇസ്രായേല്‍ പക്ഷത്ത് നിന്നുള്ള കാഴ്ചപ്പാടാണ് ഇവയെന്ന് പ്രത്യേകം ഓർക്കുക.

1. ആഗോള തലത്തിലെ പ്രചാരണവും വ്യാജവാർത്തകളും

ഖത്തർ എയർവേയ്‌സ് ഈ ചെയ്യുന്നത് ചെറിയ പിശക് അല്ല. വർഷംതോറും 197 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന 50 ദശലക്ഷത്തിലധികം യാത്രക്കാർക്ക് മുന്നിലാണ് അവർ ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളയുന്നത്. ഈ യാത്രക്കാർ, ആഗോള സമൂഹത്തിന്റെ വൈവിധ്യമാർന്നതും സ്വാധീനമുള്ളതുമായ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. അവർക്ക് മുന്നിലാണ് ഇസ്രായേല്‍ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാവുന്നത്.

അതിനോടൊപ്പം തന്നെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ നെറ്റ്‌വർക്കും വലിയ രീതിയിലുള്ള പ്രചരണം നടത്തുന്നു. 95 രാജ്യങ്ങളിലെ 140 കോടി പ്രേക്ഷകർക്ക് മുന്നില്‍ ഇസ്രായേലിനെ "കോളനിവൽക്കരിക്കുന്നവർ", "ആക്രമണകാരികൾ", "വംശഹത്യ നടത്തുന്ന സയണിസ്റ്റ് ശക്തി" എന്നിങ്ങനെയാണ് അല്‍ജസീറ ചിത്രീകരിക്കുന്നത്. 2017-ലെ ഖത്തർ നയതന്ത്ര പ്രതിസന്ധിയിൽ, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നിവ അൽ ജസീറ പൂർണമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട അവർ പ്രചരിപ്പിക്കുന്ന വിഷയങ്ങളിലെ അപകടം മണത്തതിനെ തുടർന്നാണ്.

2. ഭീകരവാദത്തിനുള്ള പിന്തുണ

ഹമാസിന്റെ പ്രധാന ധനസ്രോതസ്സായി ഖത്തർ കണക്കാക്കപ്പെടുന്നു. ദോഹയിൽ ഹമാസ് നേതാക്കൾക്ക് സുരക്ഷിത താവളം നൽകുന്നതിനൊപ്പം, 2007 മുതൽ ഗാസ ആസ്ഥാനമായുള്ള സംഘടനയ്ക്ക് ഏകദേശം 180 കോടി ഡോളർ ഖത്തർ നൽകിയതായും വിവിധ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായും അതിന്റെ പ്രോക്‌സികളുമായും ഖത്തർ തന്ത്രപരമായ സുരക്ഷ, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ പുലർത്തുന്നു. ഈ ശക്തികൾ ഇസ്രായേലിന്റെ നാശം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നവരാണ്.

3. നയതന്ത്ര വഞ്ചന

ഖത്തർ, മിഡിൽ ഈസ്റ്റിൽ സമാധാന ദൂതന്റെ വേഷം കെട്ടുകയും അതേസമയം അക്രമത്തിന് പ്രേരണ നൽകുകയും ചെയ്യുന്നു. പ്രതിസന്ധികൾ സൃഷ്ടിക്കുകയും പരിഹരിക്കുന്നതിനുള്ള ഏക മധ്യസ്ഥനായി സ്വയം സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ, ഖത്തർ ഭൗമരാഷ്ട്രീയ സ്വാധീനം നേടുകയും ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

4. തലമുറകളെ സ്വാധീനിക്കൽ

ഖത്തറിന്റെ ആഗോള മാധ്യമമായ അൽ ജസീറയും വടക്കേ അമേരിക്കയിലെ മുൻനിര അക്കാദമിക് സ്ഥാപനങ്ങളിലെ 470 കോടി ഡോളറിന്റെ നിക്ഷേപവും വഴി, ഇസ്രായേലിനെതിരായ ഒരു ലോകവീക്ഷണം രൂപപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ആന്റിസെമിറ്റിസം ആൻഡ് പോളിസി (ISGAP) പോലുള്ള പഠനങ്ങൾ, ഈ ധനസഹായം ഇസ്രായേൽ വിരുദ്ധ വിദ്യാർത്ഥി സംഘടനകളുടെ വ്യാപനത്തിനും, വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ പക്ഷപാതം വളർത്തുന്നതിനും, ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഇതിന്റെ ഫലമായി, വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിലവിലുള്ളതും ഭാവിയിലെതുമായ നേതാക്കൾ, സംഘടനകൾ, മാധ്യമപ്രവർത്തകർ, പൗരന്മാർ എന്നിവരിൽ ഇസ്രായേലിനോടുള്ള പിന്തുണ ഗണ്യമായി ഇടിഞ്ഞിരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+