കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറും കുവൈത്തും തമ്മില്‍ ബന്ധം ശക്തമാക്കുന്നു: 5 ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു

Google Oneindia Malayalam News

ദോഹ: ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ച്‌ ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പ്‌ വെച്ചു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തര്‍ കുവൈത്ത്‌ സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത്‌ യോഗത്തിലാണ്‌ വിവിധ മേഖലകളില്‍ ധാരണപത്രം ഒപ്പ്‌ വെച്ചത്‌.

വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നടന്ന സെക്ഷനില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ്‌ മിഹമ്മദ്‌ ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ഖത്തറിനു വേണ്ടി അധ്യക്ഷത വഹിച്ചു. കുവൈത്ത്‌ ഭാഗത്തു നിന്നും വിദേശകാര്യ മന്ത്രിയും ഇടക്കാല ഐടി മന്ത്രിയുമായ ശൈഖ്‌ ഡോ. അഹ്മദ്‌ നാസര്‍ അല്‍ മുഹമ്മദ്‌ അസ്സബാഹെന്റെ നേതൃത്വത്തിലെ ഉന്നത സംഘമാണ്‌ പങ്കെടുത്തത്‌.

qater

യോഗത്തില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചും ചര്‍ച്ച ചെയ്‌തു. പൊതു താല്‍പര്യ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. നേരിട്ടുള്ള നിക്ഷേപം, സിവില്‍ സര്‍വീസ്‌ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഡെവലപ്‌മെന്റ്‌, ഇസ്ലാമികകാര്യം, കാര്‍ഷിക മേഖല, റോഡ്‌ വികസനം തുടങ്ങിയ നേഖലകളിലാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കിക്കൊണ്ട്‌ ധാരണ പത്രങ്ങളില്‍ ഒപ്പ്‌ വെച്ചത്‌. ഖത്തറിനായി ശൈഖ്‌ മുഹമ്മദ്‌ ആല്‍ഥാനിയും, കുവൈത്തിന്‌ വേണ്ടി ശൈഖ്‌ ഡോ. അഹ്മദ്‌ നാസര്‍ അസ്സബാഹുമാണ്‌ ഒപ്പ്‌ വെച്ചത്‌.

Recommended Video

cmsvideo
rapid antigen test is not safe, says icmr

കുവൈത്ത്‌ ഭരണാധികാരി ശൈഖ്‌ സബാഹ്‌ അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഉപപ്രധാന മന്ത്രി യോഗത്തില്‍ അനുശോചിച്ചു. ഒരു പിതാവിനെയും ശക്തനായ ഒരു നേതാവിനെയുമാണ്‌ നമ്മുടെ മേഖലക്ക്‌ നഷ്ടമായതെന്നും സ്വന്തം രാജ്യത്തിനും അതിലുപരി അറബ്‌, ഇസ്ലാമിക ലോകത്തിനും വേണ്ടി ജീവിതം ത്യജിച്ച ഉന്നത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും ഉപപ്രധാനമന്ത്രി ശൈഖ്‌ മുഹമ്മദ്‌ ആല്‍ഥാനി പറഞ്ഞു.

English summary
Qatar and Kuwait move to strengthen their bilateral relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X