• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരക്ഷ ഭദ്രമാക്കി ഖത്തര്‍; നാറ്റോയുമായി സുരക്ഷാ കരാറില്‍ ഒപ്പുവച്ചു

  • By desk

ബ്രസല്‍സ്: അയല്‍ രാജ്യങ്ങളുടെ നിരന്തര ഭീഷണിയില്‍ കഴിയുന്ന ഖത്തര്‍, നാറ്റോ സൈനിക സഖ്യവുമായി സുരക്ഷാ കരാറില്‍ ഒപ്പുവച്ചു. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) ആസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ഖത്തറിനു വേണ്ടി വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാനും നാറ്റോയ്ക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമോളെറും കരാറില്‍ ഒപ്പുവച്ചു.

മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ

മേഖലയില്‍ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പ്രാധാന്യമുള്ളതാണ് നാറ്റോയുമായുള്ള സഹകരണ കരാറെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഖത്തറും നാറ്റോയും സൈനിക സഹകരണത്തിന് അടിത്തറ പാകിയിരിക്കുയാണെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷാ വെല്ലുവിളികളോട് വേഗത്തിലും ശക്തമായും പ്രതികരിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും അമീര്‍ പറഞ്ഞു.

ഒപ്പുവയ്ക്കല്‍ ചടങ്ങിനോടനുബന്ധിച്ച് നടന്ന കൂടിയാലോചനകളില്‍ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. മേഖലയിലെ നിലവില്‍ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും അവ പരിഹരിക്കാനുള്ള വഴികളെ കുറിച്ചും ഇരുവിഭാഗം നേതാക്കളും കൂടിയാലോചനകള്‍ നടത്തി.

പുതിയ കരാര്‍ പ്രകാരം ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ഉപയോഗിക്കാന്‍ നാറ്റോ സഖ്യത്തിന് അധികാരമുണ്ടായിരിക്കും. നാറ്റോ സൈന്യത്തിന് തടസ്സങ്ങളില്ലാതെ ഖത്തറിലേക്ക് വരാനും പോവാനുമുള്ള അവകാശവും ഇതോടെ ലഭിക്കും. ദോഹയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് അല്‍ ഉദൈദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് നാറ്റോ സെക്രട്ടറി ജനറല്‍ അമീറിനെ നന്ദി അറിയിച്ചു. യൂറോപ്യന്‍ യൂനിയനുമായും വിവിധ സഹകരണ കരാറുകളില്‍ ഖത്തര്‍ ഒപ്പുവയ്ക്കുകയുണ്ടായി. ബെല്‍ജിയം സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഖത്തര്‍ അമീര്‍ അവിടെ നിന്ന് ബള്‍ഗേറിയയിലേക്ക് തിരിച്ചു.

അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...

അമേരിക്കയുടെ ജെറുസലേം തീരുമാനത്തിനു കാരണം അറബ് രാജ്യങ്ങളുടെ നിസ്സംഗതയെന്ന് പലസ്തീന്‍

English summary
Qatar on Wednesday signed an agreement on co-operation in military and security issues with the North Atlantic Treaty Organisation (Nato) at a programme at Nato headquarters in Brussels. His Highness the Emir Sheikh Tamim bin Hamad al-Thani and Nato Secretary General Jens Stoltenberg witnessed the signing of the agreement between the Government of Qatar, represented by the Qatari Armed Forces, and Nato
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X