Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറും തുര്‍ക്കിയും വൈദ്യുതി കപ്പല്‍ അയക്കും; 8 മണിക്കൂര്‍ ലൈറ്റ് തെളിയണം, ആശ്വാസത്തോടെ സിറിയ

ദോഹ/അങ്കാറ: സിറിയയില്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ കെട്ടുറപ്പ് ഭംഗിയാക്കാനുള്ള ശ്രമത്തിലാണ്. വിദേശകാര്യമന്ത്രിയും സംഘവും കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് പര്യടനം നടത്തിയിരുന്നു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച അവര്‍ പശ്ചിമേഷ്യയിലെ മറ്റു പ്രധാന രാജ്യങ്ങളും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ സിറിയയെ കെട്ടിപ്പടുക്കാന്‍ സഹായിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും അഭ്യര്‍ഥിക്കുകയാണ് ഭരണകൂടം. സമ്പന്നരായ ജിസിസി രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപരോധം പിന്‍വലിക്കണമെന്ന സിറിയയുടെ ആവശ്യം അമേരിക്ക ഭാഗികമായി അംഗീകരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഖത്തറും തുര്‍ക്കിയും സിറിയയെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കി...

qatar turkey help syria

വൈദ്യുതി ജനറേറ്റ് ചെയ്യുന്നതിന് ആവശ്യമായ കപ്പല്‍ സിറിയയിലേക്ക് അയക്കാനാണ് ഖത്തറിന്റെയും തുര്‍ക്കിയുടെയും തീരുമാനം. രണ്ട് രാജ്യങ്ങളും ഓരോ കപ്പല്‍ വീതം അയക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന് സിറിയയിലെ വൈദ്യുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അബു ദായ് പറഞ്ഞു. 800 മെഗാവാട്ട് വൈദ്യുതിയാണ് രണ്ട് കപ്പലുകളിലായി എത്തുക.

2011 മുതല്‍ ആഭ്യന്തര യുദ്ധത്തിലായിരുന്നു സിറിയ. അമേരിക്ക, റഷ്യ, സായുധ സംഘങ്ങള്‍, ഇസ്രായേല്‍ എന്നിവരെല്ലാം കരുത്ത് കാട്ടാന്‍ നോക്കിയതോടെ സിറിയ പൂര്‍ണമായും തകര്‍ന്നു. 13 വര്‍ഷത്തിനിടെ സിറിയയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും വൈദ്യുതി ഇല്ല. മിക്ക പ്രദേശങ്ങളിലും മൂന്ന് മണിക്കൂര്‍ മാത്രമേ വൈദ്യുതി ലഭിക്കുന്നുള്ളൂ. രണ്ട് മാസത്തിനകം എട്ട് മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുമെന്നാണ് പുതിയ സര്‍ക്കാരിന്റെ വാഗ്ദാനം.

വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് സിറിയ ഖത്തറിനോടും തുര്‍ക്കിയോടും ആവശ്യപ്പട്ടിരുന്നു. ഇരു രാജ്യങ്ങളും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ എപ്പോഴാണ് കപ്പല്‍ സിറിയയിലെത്തുക എന്ന് വ്യക്തമല്ല. സിറിയയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള സഹായം മറ്റു ജിസിസി രാജ്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതിനിടെ, സിറിയക്കെതിരായ ഉപരോധം ഭാഗികമായി അമേരിക്ക പിന്‍വലിച്ചു. മാനുഷിക സഹായങ്ങള്‍ സിറിയയില്‍ എത്തുന്നതിന് ഇനി തടസമുണ്ടാകില്ല. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനാണ് ആറ് മാസത്തേക്ക് ഇളവ് അനുവദിച്ചിട്ടുള്ളത്. ഉപരോധം പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. സാഹചര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം ആറ് മാസത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

അതേസമയം, സൗദി അറേബ്യയുമായും യുഎഇയുമായും വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ സിറിയ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ റഷ്യയ്ക്കും ഇറാനും സിറിയയില്‍ വലിയ സ്വാധീനമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ സൗദിയുമായിട്ടാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നത്. സിറിയയുമായി അകലുന്നതോടെ ലബനാനിലെ ഹിസ്ബുല്ലയ്ക്ക് സഹായം എത്തിക്കുന്നതിന് ഇറാന്‍ വെല്ലുവിളി നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+