Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍, യുഎഇ വിമാനങ്ങള്‍ക്ക് നേട്ടം; പാകിസ്താന്റെ നീക്കം പ്രവാസികള്‍ക്ക് പാര, ചെലവും സമയവും കൂടും

ദുബായ്: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച പാകിസ്താന്റെ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ചെലവ് ഏറുമെന്നതിനാല്‍ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കും. നാട്ടിലേക്ക് കൂടുതല്‍ പേര്‍ വരാനിരിക്കുന്ന സീസണ്‍ വരെ പാകിസ്താന്‍ യാത്രാ നിരോധനം തുടര്‍ന്നാല്‍ പ്രതിസന്ധി വര്‍ധിക്കും.

മെയ് 23 വരെയാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന്‍ വ്യോമപാത നിരോധിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങി ഇന്ത്യന്‍ വിമാന കമ്പനികളെയാണ് ഇത് ബാധിക്കുക. അതേസമയം, ഇത്തിഹാദ് എയര്‍വേയ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ് തുടങ്ങി ജിസിസിയിലെ വിമാന കമ്പനികള്‍ക്ക് യാത്രാ വിലക്കില്ല. അതുകൊണ്ടുതന്നെ പുതിയ അവസരം വിദേശ വിമാന കമ്പനികള്‍ക്ക് നേട്ടമാകും.

qatar airways emirates flight from india-1

ഒരു മാസത്തേക്ക് പാകിസ്താന്‍ വ്യോമപാത അടച്ചാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് 10 മുതല്‍ 15 ദശലക്ഷം ഡോളര്‍ വരെ നഷ്ടം നേരിട്ടേക്കുമെന്ന് യുഎഇയിലെ ബിബിഎ ആന്റ് പാര്‍ട്ട്‌ണേഴ്‌സ് എംഡി ലിനസ് ബോയര്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്റെ ആകാശത്തുകൂടെ പോയിരുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ ഇപ്പോള്‍ അറബി കടലിന് മുകളിലൂടെ വളഞ്ഞാണ് പോകുന്നത്. ഇന്ധന ചെലവ് കൂടുക, ഓവര്‍ ടൈം ജോലിക്കുള്ള കൂലി, ചരക്കുകള്‍ കുറയ്ക്കുന്നത് വഴിയുള്ള നഷ്ടം എന്നിവയാണ് പ്രധാന വെല്ലുവിളി.

ടിക്കറ്റ് നിരക്കില്‍ സാധ്യതയുള്ള വര്‍ധന ഇങ്ങനെ

വിമാനങ്ങളുടെ യാത്രാ സമയം 45 മിനുട്ട് മുതല്‍ 90 മിനുട്ട് വരെ വര്‍ധിച്ചേക്കും. ഇതാണ് ഇന്ധന നഷ്ടത്തിന് പ്രധാന കാരണം. മാത്രമല്ല, ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നത് ചെലവ് വര്‍ധിപ്പിക്കും. ഈ നഷ്ടം യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് വിമാനക്കമ്പനികള്‍ ശ്രമിക്കുക. 30 മുതല്‍ 45 ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂടാനും സാധ്യതയുണ്ട്.

ജിസിസി, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് 30 ശതമാനം ടിക്കറ്റ് നിരക്ക് കൂടാനുള്ള സാധ്യതയുണ്ട്. യൂറോപ്പിലേക്ക് 45 ശതമാനവും വര്‍ധിച്ചേക്കാമെന്ന് വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് മാര്‍ട്ടിന്‍ പറയുന്നു. സീസണ്‍ വരുമ്പോള്‍ വിമാന കമ്പനികള്‍ യാത്രാ നിരക്ക് കൂട്ടുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഇതാകട്ടെ, മറ്റു രാജ്യങ്ങളുടെ വിമാന കമ്പനികള്‍ക്ക് അനുകൂല ഘടകമായി മാറും.

2019ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ പോര് വര്‍ധിച്ചപ്പോള്‍ അഞ്ച് മാസം വരെ പാകിസ്താന്‍ വ്യോമ പാത അടച്ചിരുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ക്ക് ആ വേളയില്‍ 64 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടായി എന്ന് സര്‍ക്കാര്‍ ഡാറ്റകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങി ജിസിസിയിലെ വിമാനങ്ങള്‍ക്ക് ഇത്തവണ വിലക്കില്ല എന്നതും എടുത്തു പറയണം.

അമേരിക്ക, യൂറോപ്പ്, കാനഡ തുടങ്ങി ദീര്‍ഘദൂര യാത്രകളില്‍ എയര്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നേരിട്ടേക്കുമെന്ന് നെറ്റ് വര്‍ക്ക് തോട്ട്‌സ് വെബ്‌സൈറ്റ് സ്ഥാപക ആമേയ ജോഷി അഭിപ്രായപ്പെട്ടു. 2019ല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങള്‍ക്കും പാകിസ്താന്റെ വിലക്കുണ്ടായിരുന്നു. ഇത്തവണ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് മാത്രമാണ് വിലക്ക് എന്ന കാര്യവും ആമേയ ജോഷി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള യാത്രക്ക് 20 മുതല്‍ 40 മിനുട്ട് വരെ അധിക സമയം വേണ്ടി വന്നേക്കും. ഇന്‍ഡിഗോ 50 അന്താരാഷ്ട്ര സര്‍വീസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഖസാകിസ്താനിലെ അല്‍മാറ്റി, ഉസ്‌ബെക്കിസ്താനിലെ തഷ്‌ക്കന്റ് തുടങ്ങിയ റൂട്ടുകളില്‍ മെയ് ഏഴ് വരെ വിമാനം റദ്ദാക്കിയിരിക്കുകയാണ് ഇന്‍ഡിഗോ.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+