Get Updates
Get notified of breaking news, exclusive insights, and must-see stories!

Qatar News: കോടികള്‍ കൊയ്യാന്‍ വീണ്ടും ഖത്തര്‍; 6168 മീറ്റര്‍ ഭൂമിക്കടിയില്‍ ലക്ഷ്യം കണ്ടു... നമീബിയ തുരുത്ത്

ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെല്ലിന്റെ സഹായത്തോടെയാണ് പുതിയ കണ്ടെത്തല്‍

q

ദോഹ: ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ചെലവ് കുറവും വരുമാനം കൂടുതലുമാണ് ഖത്തറിനെ സമ്പന്നമാക്കുന്നത്. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യം കൂടിയാണ് ഖത്തര്‍. ഖത്തറിന്റെ വരുമാനത്തിന്റെ അടിസ്ഥാനവും പ്രകൃതി വാതകം തന്നെ. പിന്നെ എണ്ണയും. ലോകത്തെ ഏത് വന്‍ ശക്തികള്‍ക്കൊപ്പവും മല്‍സരിക്കാന്‍ ഖത്തറിനെ ധൈര്യം പകരുന്നതും ഈ സമ്പത്താണ്.

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം 20000 കോടി ഡോളര്‍ ചെലവിട്ട് ഖത്തര്‍ നടത്തിയത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. ഖത്തറിന് സന്തോഷം നല്‍കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മൂന്ന് എണ്ണക്കിണറുകളാണ് ഖത്തറിന്റെ ശ്രമഫവമായി കണ്ടെത്തിയിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ കടല്‍തീരത്താണ് പുതിയ എണ്ണ കേന്ദ്രം കണ്ടെത്തിയത്. ഒരു വര്‍ഷത്തിനിടെ നമീബിയയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ എണ്ണക്കിണറാണിത്. നമീബിയന്‍ കടല്‍തീരത്ത് നിന്ന് 270 കിലോമീറ്റര്‍ ദൂരത്താണ് പുതിയ എണ്ണ കേന്ദ്രം. ബ്രിട്ടീഷ് എണ്ണ കമ്പനിയായ ഷെല്ലിന്റെ സഹായത്തോടെയാണ് ഖത്തര്‍ ലക്ഷ്യം കണ്ടിരിക്കുന്നത്.

ഖത്തര്‍ എനര്‍ജി, ഷെല്‍, നമീബിയന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി മൂന്ന് കമ്പനികളും ചേര്‍ന്നാണ് ഖനനം നടത്തിയത്. സാമ്പത്തികമായ പിന്തുണ പ്രധാനമായും ഖത്തറിന്റെ ഭാഗത്ത് നിന്നായിരുന്നു. ഷെല്‍ കമ്പനിയാണ് എണ്ണക്കിണറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. നമീബിയന്‍ സര്‍ക്കാര്‍ ഖത്തറിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഇതിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്ന് ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് ഷെരിദ അല്‍ കഅബി പറഞ്ഞു.

ജലനിരപ്പില്‍ നിന്ന് 6168 മീറ്റര്‍ ഭൂമിക്കടിയിലാണ് എണ്ണ കണ്ടെത്തിയിരിക്കുന്നത്. എത്രത്തോളം എണ്ണ ഇവിടെ ലഭിക്കുമെന്ന് അിയാന്‍ ഇനിയും കൂടുതല്‍ പരിശോധന ആവശ്യമാണ്. 2020 മുതല്‍ 140 വിദഗ്ധര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യ എണ്ണക്കിണര്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. പിന്നീട് രണ്ടെണ്ണം കൂടി കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.

ഖത്തറിന്റെ വരുമാനത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ എണ്ണക്കിണറുകള്‍. മാത്രമല്ല, ആഫ്രിക്കന്‍ രാജ്യമായ നമീബിയക്ക് പുരോഗതിയിലേക്ക് കുതിക്കാനും ഇത് അവസരമൊരുക്കും. നമീബിയയില്‍ ഖത്തറിന്റെ കോടികളുടെ നിക്ഷേപമാണുള്ളത്. ഈസ്റ്റ് ആഫ്രിക്കയിലെ ഒട്ടേറെ രാജ്യങ്ങളില്‍ ഖത്തറിന്റെ നിക്ഷേപങ്ങളുണ്ട്. ഖത്തറിന്റെ സാമ്പത്തിക സഹായം ഈ മേഖലയ്ക്ക് നേരത്തെ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+